Get Updates
Get notified of breaking news, exclusive insights, and must-see stories!

സംശയം, ഭാര്യയെ തീവ്രവാദിയാക്കിയ യുവാവ് പിടിയില്‍

Prank Calls
ദില്ലി: പോലീസിനെ ഫോണില്‍ വിളിച്ച് ഭാര്യയെക്കുറിച്ച് അനാവശ്യം പറഞ്ഞ വ്യക്തി പിടിയില്‍. ജോഗീന്ദര്‍ സിംഗ് സന്തു എന്ന 33വയസ്സുകാരനാണ് ഭാര്യയെ പീഡിപ്പിക്കാന്‍ പോലീസിനെ കരുവാക്കാന്‍ ശ്രമിച്ചത്. ഭാര്യയായ രാഖിയെക്കുറിച്ചാണ് ഇയാള്‍ അനാവശ്യം പറഞ്ഞ് പോലീസിനെ കബളിപ്പിച്ചത്.

സന്തുവിന്റെയും രാഖിയുടെയും വിവാഹം 2011മാര്‍ച്ചിലാണ് നടന്നത്. രാഖി ജോലി ആവശ്യങ്ങള്‍ക്കായി മുംബൈയിലേക്ക്‌ പോയതിനെ ചൊല്ലി സ്ഥിരമായി ഇവര്‍ വഴക്കിടാറുണ്ട്. രാഖിക്ക് വേറൊരു ബന്ധമുണ്ടെന്നാണ് ഇയാളുടെ വിശ്വാസം ഇതിനാലാണ് ഇയാള്‍ രാഖിയെ ബുദ്ധിമുട്ടിക്കുന്നത്.

സന്തു ജനുവരി മുതല്‍ നിരവധി തവണ പോലീസില്‍ വിളിക്കുകയും പാര്‍ലമെന്റ് കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുയായി ആണ് രാഖി എന്ന് പറയുകയും ചെയ്തു. ജനുവരി 28ന് പോലീസില്‍ വിളിച്ച ഇയാള്‍ രാഖി അഫ്‌സല്‍ ഗുരുവിന്റെ അടുത്ത അനുയായിയാണെന്നും ഇവര്‍ ദില്ലിയില്‍ മൂന്ന് സ്ഥലങ്ങളിലായി ബോംബ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുള്ളതായും പറഞ്ഞു.

പിന്നീട് പിറ്റേ ദിവസം എസ് എസ് ചൗഹാന്‍ എന്ന ഐ പിഎസ് ഓഫീസറെന്ന വ്യാജേന മുംബൈ പോലീസില്‍ വിളിച്ചിരുന്നു. തീഹാര്‍ ജയിലില്‍ 2.30നും 3.30 ഇടയ്ക്ക ബോംബാക്രമണം നടത്തുമെന്നും ഇതെ തുടര്‍ന്ന് ദില്ലിയിലെ രണ്ടു പ്രധാന റോഡുകളിലും ആക്രമണമുണ്ടാകുമെന്നും അറിയിച്ചു. ഇതിന്റെയെല്ലാം സൂത്രധാര രാഖി ആണെന്നും പറഞ്ഞതായി ഡെപ്യൂട്ടി കമ്മീഷണര്‍ എസ് ബി എസ് ത്യാഗി പറഞ്ഞു.

തുടര്‍ന്നും വെള്ളിയാഴ്ച ചൗഹാന്‍ എന്ന ഐ പി എസ് കാരനായി മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് രാഖിയുടെ സുഹൃത്തിന്റെ നമ്പര്‍ നല്‍കി. ഈ വ്യക്തി കൂര്‍ള റയില്‍വേ സ്‌റ്റേഷനില്‍ ബോംബ് വയ്ക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പറഞ്ഞു. മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണെന്ന് സംശയമുണ്ട്.

പോലീസ് റെക്കോര്‍ഡ് പ്രകാരം ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി വ്യക്തികളുടെ കയ്യില്‍ നിന്നും പലവിധ ആവശ്യങ്ങളും പറഞ്ഞ് പണം പറ്റുക എന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നും പോലീസ് പറഞ്ഞു. ഇന്നലെ പീതാംപുറയിലെ രജിസ്ട്രാര്‍ ഓഫിസിനടുത്ത് നിന്നും ഇയാളെ പോലീസ് പിടികൂടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+