കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുര്യന്‍ ഉപരാഷ്ട്രപതിക്കും സോണിയക്കും കത്തയച്ചു

  • By Ajith Babu
Google Oneindia Malayalam News

PJ Kurien
കൊച്ചി: സൂര്യനെല്ലിക്കേസില്‍ തനിയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി പി.ജെ കുര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കും കത്തയച്ചു.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് കുര്യന്‍ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ ഗൂഡാലോചനയാണിത്. അഞ്ചു തവണ സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ ആളാണ് താന്‍. അതിനാല്‍ തന്നെ സിപിഎമ്മിലെ നേതാക്കളാണ് തനിക്കെതിരായ ആരോപണത്തിനു പിന്നില്‍. സുപ്രീം കോടതി ഉള്‍പ്പെടെയുള്ള കോടതികള്‍ താന്‍ കുറ്റക്കാരനല്ലെന്ന് രണ്ടുതവണ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരെ ഒരു കോടതിയിലും നിലവില്‍ കേസില്ലെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു.

തനിക്കെതിരെ വൃന്ദാ കാരാട്ട് ഉന്നയിക്കുന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും വൃന്ദയെ സിപിഎം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിക്കുള്ള കത്തില്‍ കുര്യന്‍ പറയുന്നു. കുര്യനെതിരെ നടപടിയാവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിക്ക് കത്തു നല്‍കിയിരുന്നു. കത്തിന്റെ പകര്‍പ്പ് രാഹുല്‍ ഗാന്ധിക്കും സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനും അയച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് കുര്യന്‍ നിലപാട് അറിയിച്ച് സോണിയക്ക് കത്തു നല്‍കുന്നത്. കഴിഞ്ഞ ദിവസം സോണിയയെ നേരില്‍ കണ്ട് വിവരം ധരിപ്പിക്കാന്‍ കുര്യന്‍ ശ്രമിച്ചിരുന്നുവെങ്കിലും സന്ദര്‍ശനത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

English summary
Amid a clamour for his resignation as Deputy Chairman of the Rajya Sabha, Congress leader PJ Kurien has written a letter to his party's top officers and his boss in the Upper House, Hamid Ansari, countering allegations of rape.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X