വിഎസിനെ നീക്കണമെന്ന് പ്രമേയം

വി.എസ് വിട്ടുനിന്ന കടുത്ത അച്ചടക്കലംഘനം നടത്തിയ വി.എസിനെതിരെ ഉചിതമായ സംഘടനാനടപടി വേണമെന്ന് നിര്‍ദ്ദേശിച്ച് കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗം തയ്യാറാക്കിയ പ്രമേയത്തില്‍ സംസ്ഥാനകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഭേദഗതി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് സെക്രട്ടേറിയറ്റ് പ്രമേയം ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചത്.
വി.എസിനെ അനുകൂലിച്ച് സംസ്ഥാന കമ്മിറ്റിയില്‍ സംസാരിച്ച എട്ടുപേരില്‍ ഏഴു പേരാണ് കൈ പൊക്കി പ്രമേയത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത 53പേരില്‍ 45 പേരും വിഎസിനെ നിശിതമായി വിമര്‍ശിയ്ക്കുക തന്നെ ചെയ്തു. അതേസമയം അനുകൂലിച്ച് സംസാരിച്ചവരാരുംപാര്‍ട്ടി സെക്രട്ടറിയെ പരസ്യമായി വെല്ലുവിളിച്ച വി.എസിന്റെ നടപടി ന്യായീകരിക്കാന്‍ മുതിര്‍ന്നില്ലെന്നതും ശ്രദ്ധേയമായി.
ഗം
ലാവലിന്‍ വിഷയത്തില്‍ കേന്ദ്രകമ്മിറ്റി തീരുമാനത്തെ തള്ളിപ്പറഞ്ഞ് ചാനലിലൂടെ വിവാദം സൃഷ്ടിച്ച വി.എസിനെ ചതിയനും വഞ്ചകനുമെന്നുവരെ ചിലര്‍ വിശേഷിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണപക്ഷത്ത് പ്രതിസന്ധി ഉയര്‍ന്നുവരുന്‌പോഴൊക്കെ പ്രതിപക്ഷത്ത് ഭിന്നിപ്പിന് ശ്രമിക്കുന്ന വി.എസിന് യു.ഡി.എഫുമായി ലെയ്‌സണ്‍ ഉണ്ടെന്ന ആരോപണം പോലും ഉന്നയിക്കപ്പെട്ടു.












Click it and Unblock the Notifications