ധര്‍മ്മരാജനെ കണ്ടെത്താന്‍ പ്രത്യേക സംഘം

കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ഏക പ്രതിയാണിയാള്‍. ഏഴരവര്‍ഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ ധര്‍മരാജന്‍ മൈസൂറില്‍ നിന്നാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ ദിവസം കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന് പങ്കുണ്ടെന്ന വിളിപ്പെടുത്തലുമായി ഇയാള്‍ സ്വകാര്യ ചാനലില്‍ പ്രത്യക്ഷപ്പെട്ടത് സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് വന്‍നാണക്കേടുണ്ടാക്കിയിരുന്നു. ധര്‍മ്മരാജന്‍ നാടുവിട്ടുവെന്നും മരിച്ചുപോയെന്നുമൊക്കെയുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പൊലീസിനെയും കടത്തിവെട്ടി മാധ്യമപ്രവര്‍ത്തകര്‍ ഇയാളെ കണ്ടെത്തിയത്.
ധര്‍മരാജന്‍ എത്താനിടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണസംഘം തിരച്ചില്‍ ആരംഭിച്ചിരിയ്ക്കുന്നത്. തമിഴ്‌നാട്ടില്‍ ധര്‍മരാജനെ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ ആരംഭിച്ചതായും അറിയുന്നു.
കേസില്‍ മൂന്നാം പ്രതിയായ ധര്‍മരാജന്‍ 1996 ല്‍ കേസിന്റെ തുടക്കത്തില്‍തന്നെ ജാമ്യമെടുത്ത് മുങ്ങിയിരുന്നു. 2000ല്‍ ഉഡുപ്പിയില്‍ നിന്ന് പിടിയിലായി. 2002 ല്‍ ധര്‍മരാജന് ജീവപര്യന്തം ശിക്ഷവിധിച്ചു. 2005 ജനവരിയില്‍ ഹൈക്കോടതി തടവ് അഞ്ചുവര്‍ഷമാക്കി. ആ വര്‍ഷം ഒക്‌ടോബര്‍ 20 ന് ജാമ്യത്തിലിറങ്ങിയ ധര്‍മരാജന്‍ വീണ്ടും ഒളിവില്‍പ്പോയത്.












Click it and Unblock the Notifications