വയലാര്‍ രവി മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചു

കേസിലെ പ്രധാന പ്രതി ധര്മരാജന് നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് ടി.വി. ചാനല്‍ ലേഖിക ആലപ്പുഴ പുന്നപ്ര സ്വദേശി അശ്വതി ചോദിച്ചപ്പോള്‍ പ്രകോപിതനായ രവി മൈക്ക് പിടിച്ചു താഴ്ത്തിയശേഷം കുര്യനോട് എന്താണു വ്യക്തിവിരോധം. മുന്‍കാല അനുഭവം ഉണ്ടായിട്ടുണ്ടോ? എന്തെങ്കിലും കുഴപ്പമുണ്ടോ.... എന്നാണ് ചോദിച്ചത്.
എം.പി ഫണ്ട് അവലോകന യോഗത്തിന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് വയലാര്രവി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വേണ്ടെന്ന് അദ്ദേഹം തുടക്കത്തിലേ പറഞ്ഞു. ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തിന് നിയന്ത്രണം നഷ്ടപ്പെട്ടു.
പ്രതികള്‍ നിയമത്തിനു മുന്നില്‍ വരേണ്ടതല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതു നേരത്തേ വന്നതാണല്ലോ എന്നതായിരുന്നു മറുപടി. നിയമം നിയമത്തിന്റെ വഴിയിലൂടെ നീങ്ങട്ടെ. ധാര്‍മികത ഉന്നയിച്ചിട്ട് കാര്യമില്ല. ഇപ്പോഴാണല്ലോ ധാര്‍മികത പൊന്തിവന്നതെന്നും പറഞ്ഞു. ''പലരും മൊഴി മാറ്റും അതിനെിക്കെന്താ'' എന്ന് ദേഷ്യത്തോടെ ആദ്യം പ്രതികരിച്ച രവിയോട് വീണ്ടും ചോദ്യമുന്നയിച്ചപ്പോഴാണ് നിലവാരമില്ലാത്ത മറുചോദ്യത്തിലൂടെ അദ്ദേഹം മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചത്.
മാധ്യമ പ്രവര്‍ത്തകയ്ക്കു നേരേ അധിക്ഷേപം നടത്തിയ മന്ത്രിയുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ആലപ്പുഴ ജില്ലാ ഘടകം ശക്തമായി പ്രതിഷേധിച്ചു.
കേന്ദ്രമന്ത്രിയുടെ മാന്യമല്ലാത്ത നിലയ്ക്കുള്ള സംസാരം പ്രതിഷേധാര്‍ഹമാണെന്നും ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ഖേദകരമാണെന്നും പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications