കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയലാര്‍ രവി മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചു

  • By Ajith Babu
Google Oneindia Malayalam News

Vayalar Ravi
ആലപ്പുഴ: സൂര്യനെല്ലിക്കേസുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകയോട് കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവി നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപകപ്രതിഷേധം,

കേസിലെ പ്രധാന പ്രതി ധര്‍മരാജന്‍ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് ടി.വി. ചാനല്‍ ലേഖിക ആലപ്പുഴ പുന്നപ്ര സ്വദേശി അശ്വതി ചോദിച്ചപ്പോള്‍ പ്രകോപിതനായ രവി മൈക്ക് പിടിച്ചു താഴ്ത്തിയശേഷം കുര്യനോട് എന്താണു വ്യക്തിവിരോധം. മുന്‍കാല അനുഭവം ഉണ്ടായിട്ടുണ്ടോ? എന്തെങ്കിലും കുഴപ്പമുണ്ടോ.... എന്നാണ് ചോദിച്ചത്.

എം.പി ഫണ്ട് അവലോകന യോഗത്തിന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് വയലാര്‍രവി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വേണ്ടെന്ന് അദ്ദേഹം തുടക്കത്തിലേ പറഞ്ഞു. ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തിന് നിയന്ത്രണം നഷ്ടപ്പെട്ടു.

പ്രതികള്‍ നിയമത്തിനു മുന്നില്‍ വരേണ്ടതല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതു നേരത്തേ വന്നതാണല്ലോ എന്നതായിരുന്നു മറുപടി. നിയമം നിയമത്തിന്റെ വഴിയിലൂടെ നീങ്ങട്ടെ. ധാര്‍മികത ഉന്നയിച്ചിട്ട് കാര്യമില്ല. ഇപ്പോഴാണല്ലോ ധാര്‍മികത പൊന്തിവന്നതെന്നും പറഞ്ഞു. ''പലരും മൊഴി മാറ്റും അതിനെിക്കെന്താ'' എന്ന് ദേഷ്യത്തോടെ ആദ്യം പ്രതികരിച്ച രവിയോട് വീണ്ടും ചോദ്യമുന്നയിച്ചപ്പോഴാണ് നിലവാരമില്ലാത്ത മറുചോദ്യത്തിലൂടെ അദ്ദേഹം മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചത്.

മാധ്യമ പ്രവര്‍ത്തകയ്ക്കു നേരേ അധിക്ഷേപം നടത്തിയ മന്ത്രിയുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആലപ്പുഴ ജില്ലാ ഘടകം ശക്തമായി പ്രതിഷേധിച്ചു.

കേന്ദ്രമന്ത്രിയുടെ മാന്യമല്ലാത്ത നിലയ്ക്കുള്ള സംസാരം പ്രതിഷേധാര്‍ഹമാണെന്നും ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ഖേദകരമാണെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.

English summary
Union minister Vayalar Ravi insult female media person,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X