കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷുദ്രഗ്രഹം ഫോണ്‍വിളി മുടക്കും?

  • By Ajith Babu
Google Oneindia Malayalam News

Asteroid - Mobile
ലണ്ടന്‍: ഭൂമിയെ തൊട്ടുരുമ്മിയെന്ന മട്ടില്‍ കടന്നുപോകുന്ന ക്ഷുദ്രഗ്രഹം കൃത്രിമഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയായേക്കുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കി. 45.6 മീറ്റര്‍ വലിപ്പമുള്ള ക്ഷുദ്രഗ്രഹം ഭൂമിയില്‍ പതിയ്ക്കില്ല. അതേസമയം, ഭൂമിയെ വലംവയ്ക്കുന്ന നൂറുകണക്കിന് കൃത്രിമഉപഗ്രഹങ്ങളില്‍ ഇടിയ്ക്കാനുള്ള സാധ്യത ശാസ്ത്രലോകം തള്ളിക്കളയുന്നില്ല.

2012 ഡിഎ14 എന്ന് നാമകരണം ചെയ്ത ക്ഷുദ്രഗ്രഹം ഈ വെള്ളിയാഴ്ചയാണ് ഭൂമിയ്ക്കരികിലൂടെ കടന്നുപോകുന്നത്. ഭൂമയില്‍ നിന്നും 27681 കിലോമീറ്റര്‍ അകലെകൂട്ടി കടന്നുപോകുന്ന ക്ഷുദ്രഗ്രഹത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നാണ് ബഹിരാകാശ ഗവേഷകരുടെ വിലയിരുത്തില്‍.

മണിക്കൂറില്‍ 20,000 കിലോമീറ്ററിനും 30,000 കിലോമീറ്ററിനും വേഗതയിലാണ് ഈ ഭീമന്‍ പാറക്കഷ്ണം പാഞ്ഞുപോകുന്നത്. ഒരു വെടിയുണ്ടയുടെ എട്ടിരട്ടി വേഗതയില്‍ കുതിയ്ക്കുന്ന ക്ഷുദ്രഗ്രഹത്തിന്റെ മുന്നിലകപ്പെടുന്ന വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഛിന്നഭിന്നമാവുമെന്ന് നോട്ടിങ്ഹാം ട്രെന്റ് സര്‍വകലാശാലയിലെ ഡോക്ടര്‍ ഡാന്‍ ബ്രൗണ്‍ പറയുന്നു. നമ്മുടെ പല കൃത്രിമോപഗ്രഹങ്ങളും 35000 കിലോമീറ്ററിന് മുകളിലായാണ് ഭൂമിയെ വലംവയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബഹിരാകാശത്ത് ആവശ്യത്തിന് സ്ഥലമുണ്ട്. എന്നാല്‍ കൃത്രിമോപഗ്രങ്ങളിലിടിയ്ക്കാനുള്ള സാധ്യത തള്ളിക്കളായാവുന്നതല്ല ഡാന്‍ ബ്രൗണ്‍ പറഞ്ഞു. അങ്ങനെ വല്ലതും ഉണ്ടാവുകയാണെങ്കില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ തകരാറിലാവുമെന്നുറപ്പാണ്.

ഒരു ചെറിയ ബൈനോക്കുലറിലൂടെ നോക്കിയാല്‍ ഒരു പൊട്ടുപോലെ ക്ഷുദ്രഗ്രഹം ഭൂമിയെ കടന്നുപോകുന്നത് കാണാനാകുമെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്.

English summary
An asteroid due to whizz past the Earth this week could take out vital telecommunications satellites, scientists warn.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X