ഹെലികോപടര്‍ ഇടപാട് സിബിഐ അന്വേഷിക്കും

കരാറുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ കമ്പനി ഫിന്‍മെക്കാനിക്ക മേധാവി ജ്യുസപ്പെ ഓര്‍സിയെ റോമില്‍ അറസ്റ്റ് ചെയ്ത തിനു പിന്നാലെയാണു വിഐപി ഹെലികോപ്ടര്‍ ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാ ന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഉത്തരവിട്ടത്. സിബിഐ റിപ്പോര്‍ട്ടില്‍ ആരെങ്കിലും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ആന്റണി വ്യക്തമാക്കി.
അത്യാധുനിക സുരക്ഷയുള്ള പന്ത്രണ്ട് വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടറുകള്‍ വില്‍ക്കാന്‍ ലഭിക്കാന്‍ 362 കോടി രൂപ കോഴ നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇറ്റലിയിലെ പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ മേധാവി ഗിസെപ്പി ഓര്‍സിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
രാഷ്ട്രപതി ഉള്‍പ്പെടെയുള്ള വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ 12 അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുമായി വ്യോമസേന ടെന്‍ഡര്‍ ഉറപ്പിച്ചിരുന്നു. 2010 ലാണു 67 കോടി ഡോളറിന്റെ (3,551 കോടി രൂപ) പദ്ധതി സംബന്ധിച്ച കരാറുണ്ടാക്കിയത്. മൂന്നു ഹെലികോപ്ടറുകള്‍ രാജ്യത്തെത്തിക്കുകയും ചെയ്തിരുന്നു.
കരാറുകള്‍ക്കായി വിവിധ രാജ്യങ്ങളില്‍ കൈക്കൂലി വിതരണം ചെയ്‌തെന്നു കണെ്ടത്തിയതിനെത്തുടര്‍ന്നാണു ഫിന്‍മെക്കാനിക്ക മേധാവി ജ്യുസപ്പെ ഓര്‍സിയെ അറസ്റ്റ് ചെയ്തത്. ഫിന്‍മെക്കാനിക്കക്കെതിരേ മൂന്നു വര്‍ഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണു മേധാവിയെ അറസ്റ്റിലായത്.
ഹെലികോപ്ടര്‍ ഇടപാടില്‍ 326 കോടി രൂപ ഇന്ത്യയില്‍ കൈക്കൂലി നല്കിയെന്നാണു സംശയിക്കുന്നത്. ഇതു കരാര്‍ തുകയുടെ പത്തുശതമാനത്തോളം വരും. കരാര്‍ പ്രകാരമുള്ള 12 ഹെലികോപ്ടറുകളില്‍ മൂന്നെണ്ണമേ വന്നിട്ടുള്ളൂ. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബാക്കി ഒന്‍പതെണ്ണം വാങ്ങുന്നത് പ്രതിരോധമന്ത്രാലയം നീട്ടിവച്ചിരിയ്ക്കുകയാണ്.
അതിനിടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ഒരു ക്രമക്കേടുമുണ്ടായിട്ടില്ലെന്നു ഫിന്‍മെക്കാനിക്ക പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഇറ്റാലിയന്‍ സര്‍ക്കാര്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയാണ് ആഗസ്ത വെസ്റ്റ്‌ലാന്‍ഡ്. ഇടപാടു നടന്ന കാലത്ത് ഓര്‍സി, ഉപകമ്പനിയുടെ സാരഥിയായിരുന്നു.












Click it and Unblock the Notifications