ഒബാമക്ക് വേണ്ട, ഇന്ത്യ പൊന്നുംവില കൊടുത്ത് വാങ്ങി

വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടറുകള്‍ 28 എണ്ണം വാങ്ങാനാണ് ഒബാമ പദ്ധതിയിട്ടിരുന്നത്. മറൈന്‍ വണ്‍ (യുഎസ് പ്രസിഡന്റുമാര്‍ സഞ്ചരിയ്ക്കുന്ന ഹെലികോപ്ടറുകളാണ് മറൈന്‍ വണ്‍) ആയി ഈ ഹെലികോപ്ടറുകള്‍ ഉപയോഗിക്കാനും ഒബാമയ്ക്ക് പദ്ധതിയുണ്ടായിരുന്നു.
വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടറുകള്‍ 28 എണ്ണം വാങ്ങാനാണ് ഒബാമ പദ്ധതിയിട്ടിരുന്നത്. ഇതിനുള്ള ആകെ ചെലവായി 1300 ബില്യണ്‍ ഡോളറാണ് കണക്കാക്കിയിരുന്നത്. ഇത്രയും തുക മുടക്കേണ്ടെന്ന് തീരുമാനിച്ച ഒബാമ പ്രസിഡന്റിന്റെ യാത്രക്ക് നിലവില്‍ ഉപയോഗിച്ചുവരുന്ന കോപ്ടറുകള്‍ പുതുക്കിയെടുക്കുകയായിരുന്നു.
ഇത് നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ വന്‍വില നല്‍കി രാഷ്ട്രീയ നേതാക്കള്‍ക്കും വിവിഐപികള്‍ക്കും സഞ്ചരിക്കാന്‍ അത്യാധുനിക സുരക്ഷയുള്ള പന്ത്രണ്ട് വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടറുകള്‍ വാങ്ങാന്‍ കരാര്‍ ഉറപ്പിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ട് 362 കോടി രൂപ കോഴ നല്‍കിയെന്ന വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.












Click it and Unblock the Notifications