കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലി കേസില്‍ തുടരന്വേഷണം വേണ്ട

  • By Ajith Babu
Google Oneindia Malayalam News

PJ Kurien
തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. കുര്യന് സഹായകമാകുന്ന രീതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസഫ് അലിയാണ് സര്‍ക്കാരിന് ഉപദേശം നല്‍കിയത്.

കുര്യന്റെ പങ്കുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് പ്രസക്തിയില്ലെന്നാണ്ആസഫ് അലിയുടെ നിയമോപദേശം. മൂന്ന് പോലീസ് സംഘങ്ങള്‍ അന്വേഷിച്ച കേസാണിത്. ഒരന്വേഷണത്തിലും കുര്യനെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ല.

പീഡനത്തിനിരയായ പെണ്‍കുട്ടി ഹര്‍ജി നല്‍കിയെങ്കിലും കുര്യനെ പ്രതിചേര്‍ക്കുന്നതിനോട് സുപ്രീംകോടതിയും യോജിച്ചിട്ടില്ല. ഇപ്പോള്‍ ഇതുവരേയും പുതിയ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍, തുടരന്വേഷണം വേണമെന്ന വാദത്തിന് പ്രസക്തിയൊന്നുമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും കെപിസിസി നിയമോപദേശക സമിതി കണ്‍വീനറുംകൂടിയായ ആസിഫലിയുടെ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിട്ടുണ്ട്.

കേസില്‍ ശിക്ഷിക്കപ്പെട്ട ഏക പ്രതി ധര്‍മരാജന്‍, ബിജെപി നേതാവ് രാജന്‍, യുടിയുസി നേതാവ്, കുര്യന്റെ സുഹൃത്ത് ഇടിക്കുളയുടെ ഭാര്യ അന്നമ്മ തുടങ്ങി ഒട്ടേറെ പേര്‍ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം ആസിഫലി പരിഗണിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

ബലാത്സംഗ കേസില്‍ ഇരയുടെ മൊഴിക്കുമേല്‍ വേറെ തെളിവ് അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയും പലതവണ വ്യക്തമാക്കിയതാണ്. കേസ് പുനര്‍വിചാരണചെയ്യണമെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെയാണ്, ഇക്കാര്യത്തിലുണ്ടായ പുതിയ വെളിപ്പെടുത്തലുകളെ സര്‍ക്കാരും ഡിജിപിയും തള്ളിക്കളയുന്നത്.

English summary
The Director General of Prosecution today gave a legal opinion to the Kerala Government that a fresh probe is not required into Suryanelli rape case in which Rajya Sabha Deputy Chairman P J Kurien was allegedly involved,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X