കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോവാദിസംഘം: കമാന്‍ഡോകള്‍ വയനാട്ടിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Wayanad
തിരുവനന്തപുരം: മാവോവാദി ആക്രമണ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വയനാട്ടിലേക്കു പൊലീസ് കമാന്‍ഡോ സംഘം പുറപ്പെട്ടു.

തണ്ടര്‍ ബോള്‍ട്ടിന്റെ രണ്ടു പ്ലാറ്റൂണുകളിലായി 60 അംഗ സംഘമാണു തിരുവനന്തപുരത്തു നിന്നു രാവിലെ പുറപ്പെട്ടത്. വയനാട്ടിലെ മൂന്നു പൊലീസ് സ്‌റ്റേഷനുകളില്‍ മാവോവാദികള്‍ ആക്രമണം നടത്തിയേക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

ഫെബ്രുവരി 18ന് നക്‌സല്‍ വര്‍ഗീസ് രക്തസാക്ഷിത്വ ദിനവും, 19നു മുത്തങ്ങ സമരവാര്‍ഷികവുമായതിനാല്‍ ജില്ലയില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഈ ദിവസങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി നാലിനു കര്‍ണാടക വനപാലകരെ ആക്രമിച്ച നക്‌സല്‍ സംഘം ആയുധങ്ങള്‍ തട്ടിയെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് നല്‍കിയത്.

കണ്ണൂരില്‍ മാവോവാദികള്‍ നാട്ടുകാരെ ബന്ദിയാക്കിയ വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണു വയനാട്ടില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നത്. പശ്ചിമഘട്ടം ലക്ഷ്യമാക്കി മാവോയിസ്റ്റുകള്‍ ദൗത്യസംഘം രൂപീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വയനാട് പുല്‍പ്പള്ളി, തിരുനെല്ലി മലപ്പുറം നിലമ്പൂര്‍ വനമേഖലകളില്‍ മാവോവാദി സാന്നിധ്യമുണ്ടെന്നാണു വിലയിരുത്തല്‍.

English summary
Police have intensified the search on the Kerala- Karnatala forest areas following suspicion of Maoist forces in the area. It is learnt that a Malayalee is one among the group of Maoists, according to Kannur SI Rahul R Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X