രാജിവയ്ക്കില്ലെന്ന് ഗണേഷ് കുമാര്‍

കെ.ബി. ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്ബി ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പിള്ളഗ്രൂപ്പ് പ്രതിനിധികളായ സി. വേണുഗോപാലന്‍ നായരും വി.എസ്. മനോജ്കുമാറുമാണ് കത്ത് നല്‍കിയത്.
ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ്ബി നേതൃത്വം യു.ഡി.എഫ് യോഗത്തിലും ആവശ്യപ്പെട്ടിരുന്നു. രേഖാമൂലം പാര്‍ട്ടി ചെയര്‍മാന്റെ കത്ത് ലഭിക്കുന്ന മുറയ്ക്ക് നിയമവശം കൂടി പരിശോധിച്ച് ഇക്കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാണമെന്നും യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മന്ത്രിയുടെ രാജി തേടിയുള്ള കത്തിന്റെ പ്രതികരണം യുഡിഎഫ് യോഗത്തില്‍ അറിയിച്ചുകൊള്ളാമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള വ്യക്തമാക്കി.












Click it and Unblock the Notifications