കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയലാര്‍ രവി മാപ്പുപറയണം:വനിതാ മാധ്യമപ്രവര്‍ത്തകര്‍

Google Oneindia Malayalam News

കൊച്ചി: മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ച സീനിയര്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി മാപ്പ് പറയണമെന്ന് സംസ്ഥാനത്തെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നെറ്റ്‌വര്‍ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്.

സൂര്യനെല്ലി കേസില്‍ ധര്‍മരാജന്റെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരണമാരാഞ്ഞപ്പോഴാണ് തീര്‍ത്തും അസഭ്യമായ രീതിയില്‍ മന്ത്രി പെരുമാറിയത്. തുടക്കത്തില്‍ പൊട്ടിത്തെറിച്ച രവി സിനിമയിലെ വില്ലന്‍ സ്‌റ്റൈലില്‍ പെണ്‍കുട്ടിയുടെ അടുത്തെത്തി 'കുര്യനോട് എന്താണ് വ്യക്തിവിരോധം? മുന്‍കാല അനുഭവം വല്ലതും ഉണ്ടോ? ഉണ്ടെങ്കില്‍ പറയൂ' എന്നു പച്ചയ്ക്ക് ചോദിച്ചത് ഇന്ത്യ വിഷന്‍ ചാനലാണ് പുറത്തുവിട്ടത്.

സ്ത്രീവിരുദ്ധത നിറഞ്ഞ പെരുമാറ്റമാണ് വയലാര്‍ രവിയുടെ ഭാഗത്തുനിന്നുണ്ടായത്. ജോലിയുടെ ഭാഗമായാണ് ലേഖിക മന്ത്രിയോട് ചോദ്യം ചോദിച്ചത്. അതിനു പ്രതികരിയ്ക്കാനും പ്രതികരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ചോദിച്ചത് ഒരു പെണ്‍കുട്ടിയാണെന്നതുകൊണ്ട് മാത്രം മൈക്ക് തട്ടിമാറ്റാനും പരിഹാസവാക്കുകള്‍ പ്രയോഗിക്കാനും അധിക്ഷേപിക്കാനും ശ്രമിച്ചത് ശരിയായില്ലെന്ന് പ്രതിഷേധ കൂട്ടായ്മ ആരോപിച്ചു. വിവിധ ചാനലുകളിലെയും പത്രസ്ഥാപനങ്ങളിലെയും മാധ്യമപ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.

പുതിയ ചാനലായ മാതൃഭൂമി ന്യൂസിന്റെ ലേഖികയോടാണ് മന്ത്രി ഇത്തരത്തില്‍ മോശമായി പെരുമാറിയത്. എന്നാല്‍ ഈ വിഷയത്തെ ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ഇന്ത്യാവിഷനാണ്. വയരാര്‍ രവി ഇത്തരത്തിലുള്ള നാടകം കളിച്ച് ഇതിനു മുമ്പും രക്ഷപ്പെട്ടിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട ഗൗരവമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ ക്ഷോഭിച്ച രക്ഷപ്പെട്ട ചരിത്രവുമുണ്ട്.

<center><iframe width="600" height="500" src="http://www.youtube.com/embed/npZCCiL84fY" frameborder="0" allowfullscreen></iframe></center>

English summary
An allegedly "unsavory" remark by Union Minister Vayalar Ravi to a woman journalist at Alapuzha figured in the Kerala Assembly on Tuesday with Opposition leader V S Achuthanandan raising the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X