കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിത എംഎല്‍എമാരുടെ സത്യഗ്രഹം മാറ്റിവച്ചു

  • By Ajith Babu
Google Oneindia Malayalam News

Assembly
തിരുവനന്തപുരം: പ്രതിപക്ഷ വനിതാ എംഎല്‍എമാര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ സഭയ്ക്കു പുറത്ത് ആറ് വനിതാ എം.എല്‍.എമാര്‍ സത്യഗ്രഹമിരിക്കുമെന്ന തീരുമാനം തല്‍ക്കാലം മാറ്റിവച്ചു. എഡിജിപിയുടെ റിപ്പോര്‍ട്ടനുസരിച്ച് നടപടിയെടുക്കുമെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉറപ്പിനെത്തുടര്‍ന്നാണ് സത്യഗ്രഹസമരം പിന്‍വലിച്ചത്.

നിയമസഭയ്ക്കു പുറത്ത് പ്രതിപക്ഷത്തെ ആറ് വനിതാ എംഎല്‍എമാര്‍ സത്യഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനനാണ് അറിയിച്ചത്.

സൂര്യനെല്ലിക്കേസില്‍ സഭയ്ക്കു പുറത്ത് പ്രതിഷേധിച്ച വനിതാ എംഎല്‍എമാര്‍ക്കെതിരെയുള്ള പൊലീസ് മര്‍ദനനെത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. സൂര്യനെല്ലിക്കേസില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് വി.എസ്. പറഞ്ഞു.

സൂര്യനെല്ലിക്കേസില്‍ പുനഃരന്വേഷണം വേണ്ടെന്ന ഡിജിപിയുടെ നിയമോപദേശം തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

ബിജെപിയും കൈവിട്ട നിസഹായതയില്‍ കുര്യനെ രക്ഷിക്കാന്‍ എന്തും ചെയ്യാനുള്ള വ്യഗ്രതയാണു സര്‍ക്കാരിനെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനിത എംഎല്‍എമാരെ കൈകാര്യം ചെയ്ത പൊലീസുകാര്‍ക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ തുടരന്വേഷണം സംബന്ധിച്ചു സര്‍ക്കാരിനു കിട്ടിയ മുഴുവന്‍ നിയമോപദേശങ്ങളും സഭയുടെ മേശപ്പുറത്തു വയ്ക്കാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി. ഇതു പരിഗണിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ വിശദീകരണത്തെ തുടര്‍ന്നു സ്പീക്കര്‍ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചു. പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

English summary
Six women MLAs changed their decision to stage a satyagraha outside the assembly. Opposition leader V S Achuthanandan said the decision has been changed following talks held with Home Minister Thiruvanchoor Radhakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X