ബഹ്‌റിന്‍ എയര്‍ പൂട്ടി യാത്രക്കാര്‍ കുടുങ്ങി

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നും ഇവര്‍ക്ക് ഗള്‍ഫ് സര്‍വീസുകളുണ്ട്. കഴിഞ്ഞ മൂന്നുമാസമായി 1.2 കോടി യു.എസ് ഡോളര്‍ നഷ്ടമുണ്ടായതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നഷ്ടം പെരുകിയതോടെയാണ് കമ്പനി അടച്ചുപൂട്ടാന്‍ ഓഹരി ഉടമകളുടെ യോഗം തീരുമാനിച്ചത്.
അപ്രതീക്ഷിതമായ അടച്ചുപൂട്ടല്‍ മൂലം ഇവരുടെ വിമാനത്തില്‍ ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്കു തിരിച്ചടിയായി. കോഴിക്കോട്-ബഹറിന്‍, ബഹറിന്‍-കോഴിക്കോട് സര്‍വീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച രാത്രി 11.30നു പുറപ്പെട്ടു പുലര്‍ച്ചെ 4.10ന് എത്തേണ്ട വിമാനമാണു റദ്ദാക്കിയത്. ഇതോടെ 98 യാത്രക്കാര്‍ ബഹറിന്‍ വിമാനത്താവളത്തില്‍ കുടുങ്ങി.
ടിക്കറ്റ് ചാര്‍ജ് വകയില്‍ ഈടാക്കിയ തുക തിരിച്ചു നല്‍കുന്നതു കാര്യം വെബ് സൈറ്റിലൂടെ അറിയിക്കുമെന്നു കമ്പനി വ്യക്തമാക്കി. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. തിരുവനന്തപുരം സര്‍വീസ് മാസങ്ങള്‍ക്കു മുന്‍പെ വെട്ടിച്ചുരുക്കിയിരുന്നു.












Click it and Unblock the Notifications