കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശിക്ഷ അറിയിക്കാത്തതില്‍ മന്‍മോഹന് നീരസം

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ദില്ലി: കുടുംബാംഗങ്ങളെ അറിയിക്കാതെ പാര്‍ലമെന്റ് ആക്രമണക്കേസിലെ കുറ്റവാളി അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഖേദമെന്ന് റിപ്പോര്‍ട്ട്. വധശിക്ഷ നടപ്പാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം തെറ്റിച്ചതിലുള്ള നീരസം മന്‍മോഹന്‍സിങ് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ അറിയിച്ചു.

തീവ്രവാദത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെങ്കിലും വധശിക്ഷ നടപ്പാക്കുന്നതു സംബന്ധിച്ചു അഫ്‌സലിന്റെ കുടുംബാംഗങ്ങളെ നേരത്തേ അറിയിക്കാതിരുന്നത് ശരിയായ നടപടിയായില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്

അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം മറവുചെയ്ത സ്ഥലം സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം ഇതിനെത്തുടര്‍ന്നാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അഫ്‌സലിന് അടിസ്ഥാന മനുഷ്യാവകാശം നിഷേധിക്കപ്പെട്ടതായാണ് പ്രധാനമന്ത്രി കരുതുന്നത്.

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയശേഷം കുടുംബാംഗങ്ങളെപ്പോലും അറിയിക്കാതെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വധശിക്ഷയ്ക്ക് മുമ്പ് കുടുംബാംഗങ്ങളെ അറിയിക്കണമെന്നാണ് ജയില്‍ ചട്ടം. അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ ചട്ടം ലംഘിച്ചതിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നു.

അതിനിടെ, അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയെന്ന് അറിയിക്കുന്ന കത്ത് ദില്ലിയില്‍ നിന്ന് ശ്രീനഗറിലേക്ക് അയച്ചത് വധശിക്ഷ നടന്ന ശനിയാഴ്ച മാത്രമാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. വധശിക്ഷ നടപ്പാക്കി മൂന്നാംദിനം കത്ത് ലഭിച്ചത് വന്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.

English summary
Disapproving of the manner in which the hanging of Afzal Guru was handled, Prime Minister Manmohan Singh conveyed to Home Minister Sushil Kumar Shinde
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X