എസ്പി ത്യാഗിയുമായി ചര്‍ച്ച നടത്തി: ഇടനിലക്കാരന്‍

ഇറ്റാലിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് ഇയാള്‍ മൊഴി നല്‍കിയത്. ഇടപാടിന്റെ കമ്മീഷനായി 20 മില്യണ്‍ യൂറോ ലഭിച്ചുവെന്നും ഇതില്‍ 12 മില്യണ്‍ എസ്.പി ത്യാഗിയുടെ ബന്ധുക്കളായ ജൂലി ത്യാഗി, ദോക്‌സ ത്യാഗി, സന്ദീപ് ത്യാഗി എന്നിവര്‍ക്ക് നല്‍കിയെന്നും മൊഴിയില്‍ പറയുന്നു.
ത്യാഗി സഹോദരന്മാരുടെ ഓഫീസില്‍ വെച്ചും വീട്ടില്‍ വെച്ചുമാണ് വ്യോമസേനാ മേധാവിയെ കണ്ടത്. ഹെലികോപ്റ്ററുകളുടെ നിബന്ധനകള്‍ സംബന്ധിച്ച് ഈ കൂടിക്കാഴ്ചകള്‍ക്കിടയില്‍ ചര്‍ച്ച നടത്തിയെന്നും ഹാഷ്‌കെ വെളിപ്പെടുത്തിട്ടുണ്ട്.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം എസ്.പി ത്യാഗി നിഷേധിച്ചു. ഗീഡോ ഹാഷ്‌കെയുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ ത്യാഗി പക്ഷേ ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഇടനിലക്കാരനെന്ന് കണ്ടെത്തിയ കാര്‍ലോ എന്നയാളെ ബന്ധുവിന്റെ വീട്ടില്‍ വെച്ച് കണ്ടുമുട്ടിയതായി സമ്മതിച്ചു.
എന്നാല്‍, അയാളുമായി കൂടുതല്‍ ബന്ധം പുലര്‍ത്തിയിരുന്നില്ല. അന്വേഷണറിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള മൂന്നു സഹോദരന്മാര്‍ തന്റെ ബന്ധുക്കളാണെന്നും അദ്ദേഹം സമ്മതിച്ചു. ജൂലി ത്യാഗി, ദോക്‌സ ത്യാഗി, സന്ദീപ് ത്യാഗി എന്നിവരാണ് ആരോപണവിധേയരായ സഹോദരങ്ങള്‍. എന്നാല്‍, അവരുമായി തനിക്ക് ബിസിനസ് ബന്ധമൊന്നുമില്ലെന്നും ത്യാഗി പറയുന്നതു.
ഇടപാടിനെക്കുറിച്ച് കഴിഞ്ഞദിവസം സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അഗസ്തവെസ്റ്റ്‌ലാന്‍ഡ് കമ്പനിയുമായുള്ള കരാര്‍ മരവിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications