Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയിനികള്‍ക്ക് വിഎച്ച്പിയുടെ മുന്നറിയിപ്പ്

Lovers
ദില്ലി: വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് പൊതുസ്ഥലങ്ങളില്‍ അസാന്മാര്‍ഗികമായോ സദാചാര വിരുദ്ധമായോ പെരുമാറരുതെന്നു യുവജനങ്ങള്‍ക്കു വിശ്വഹിന്ദു പരിക്ഷത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യം നിരീക്ഷിക്കുന്നതിനു വിഎച്ച്പിയുടെ യുവജന സംഘടനകളായ ദുര്‍ഗാവാഹിനിക്കും ബജ്‌രംഗ്ദളിനും നിര്‍ദേശം നല്‍കിയതായി വിഎച്ച്പി മാധ്യമ വക്താവ് വിനോദ് ബന്‍സാല്‍ അറിയിച്ചു.

പൊതുസ്ഥലത്ത് നിലവിട്ടു പെരുമാറുന്ന പ്രണയിനികളെ രക്ഷിതാക്കളുടെ അടുത്തെത്തിയ്ക്കുമെന്നും അവര്‍ക്ക് കൗണ്‍സിലിങ് നടത്തുമെന്നും വിഎച്ച്പി വക്താക്കള്‍ പറയുന്നു.

വാലന്റൈന്‍സ് ദിനത്തില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങളെക്കുറിച്ച് അവബോധമുണ്ടായിരിക്കണമെന്നും ദുര്‍ഗാ വാഹിനിയുടെ ദില്ലി സംസ്ഥാന ഭാരവാഹിയായ സഞ്ജന ചൗധരി പറഞ്ഞു. ഹോട്ടല്‍, ക്ലബുകള്‍, ഡാന്‍സ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ വാലന്റൈന്‍സ് ദിനത്തില്‍ പ്രത്യേക പരിശോധന നടത്തണമെന്നു പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണെ്ടന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.

ഇന്ത്യയില്‍ വലന്റൈന്‍ ദിനാഘോഷം സജീവമായ കാലം മുതല്‍ക്കെ ഹൈന്ദവസംഘടനകളായ ബജ്രംഗദള്‍, വിഎച്ച്പി ഇതിനെ ശക്തിയായി എതിര്‍ത്തുപോരുന്നുണ്ട്. ഇന്ത്യന്‍ സംസ്‌ക്കാരത്തിന് യോജിച്ചതല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ എതിര്‍പ്പ്.

അതേസമയം വലന്റൈന്‍ ദിനത്തില്‍ നടന്നേക്കാവുന്ന അക്രമസംഭവങ്ങള്‍ ചെറുക്കാനായി പൊലീസ് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശകമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+