ഷുക്കൂര്‍ വധം: സാക്ഷികള്‍ കൂറുമാറി

കേസിലെ പ്രതികളായ കണ്ണൂര്‍ സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ് എന്നിവര്‍ക്കെതിരെയാണ് അബുവും മുഹമമ്ദ് സാബിറും മൊഴി നല്‍കിയിരുന്നത്. അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തുന്നതു സംബന്ധിച്ച് പി.ജയരാജനും ടി.വി.രാജേഷും ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടത്തുന്നത് ഇവര്‍ കണ്ടുവെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.
എന്നാല്‍ പി ജയരാജനും ടി വി രാജേഷും ആശുപത്രിയില്‍വെച്ച് ഗൂഢാലോചന നടത്തുന്നത് കണ്ടെന്ന് തങ്ങള്‍ പൊലീസിന് മൊഴിനല്‍കിയിട്ടില്ലെന്ന് ഇവര്‍ തളിപ്പറമ്പ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ആ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല എന്നാണ് സാക്ഷികള്‍ പറയുന്നത്. തങ്ങളുടെ അറിവോടെയല്ല പൊലീസ് ഇത്തരം റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സിപിഎം-ലീഗ് സംഘര്‍ഷം നടക്കുന്ന വേളയില്‍ ലീഗിന്റെ ഉറച്ച പ്രവര്‍ത്തകരായ തങ്ങള്‍ ആശുപത്രിയിലെത്തി സിപിഎം നേതാക്കളെ കണ്ടുവെന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും ഇവര്‍ സൂചന നല്‍കി.












Click it and Unblock the Notifications