ചപ്പാത്തി മാത്രല്ല, ഇനി ജയിലില്‍ നിന്ന് കേക്കും

പൊതുവിപണിയില്‍ 300 രൂപ വിലയുള്ള കേക്ക് 75 രൂപയ്ക്കും 22 രൂപ വിലയുള്ള റൊട്ടി എട്ട് രൂപയ്ക്കും നല്‍കാനാണ് ലക്ഷ്യമിടുന്നത്. ജയിലില്‍ നിന്ന് ഗുണിലവാരമുള്ള ചപ്പാത്തി കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് നല്കി വിജയം കണ്ടതിന്റെ ആത്മവിശ്വാസത്തിലാണ് പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കാന്‍ ജയിലധികൃതര്‍ തീരുമാനിച്ചത്.
പൊതുവിപണിയില്‍ ഒരു ചപ്പാത്തിക്ക് ആറു മുതല്‍ എട്ട് രൂപ വരെയാണ് വില. എന്നാല്‍ ജയിലിലെ ചപ്പാത്തി രണ്ടുരൂപയ്ക്കാണ് നല്‍കുന്നത്. . പൊതുവിപണിയില്‍ 70 രൂപ വിലയുള്ള കോഴിക്കറി 20 രൂപയ്ക്കുമാണ് തിരുവനന്തപുരത്ത് നല്‍കുന്നത്. ഇവയുടെ വില്‍പ്പനയിലൂടെ ലഭിച്ച ലാഭം ജയില്‍വകുപ്പ് സര്‍ക്കാരിന് കൈമാറിയിരുന്നു.
തിരുവന്തപുരത്ത് ഇത് വിജയം കൊയ്തതോടുകൂടി സംസ്ഥാനത്തിന്റെ ബാക്കി ജയിലുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചിരുന്നു. തൃശ്ശൂര്‍, കണ്ണൂര്‍ എന്നീ സെന്‍ട്രല്‍ ജയിലുകളിലും കോഴിക്കോട്, കൊല്ലം, എറണാകുളം എന്നീ ജില്ലാജയിലുകളിലും ഈ പദ്ധതി നടപ്പിലാക്കിയത് വന്‍ വിജയമായിരുന്നു. ഇതിലൂടെ കഴിഞ്ഞവര്‍ഷം 6.75 കോടി ലാഭം നേടാനായി. കേക്ക് നിര്‍മ്മാണത്തിലൂടെ 10 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് എ ഡി ജി പി അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.
തീഹാര്‍ ജയിലിനെ മാതൃകയാക്കികൊണ്ടാണ് കേരളത്തിലെ ജയിലുകളില്‍ ഈ സംരംഭം ആരംഭിച്ചത്. സ്ഥിരമായി ഹോട്ടലുകളില്‍ നിന്നും മറ്റും ഭക്ഷണം കഴിക്കുന്നവരാണ് ജയില്‍ ചപ്പാത്തിയുടെ ആവശ്യക്കാരായി മാറിയവരില്‍ ഏറെയും. വിവിധ ജയിലുകളില്‍ നിന്ന് ചപ്പാത്തിക്കൊപ്പം സ്വാദിഷ്ടമായ മറ്റ് വിഭവങ്ങളും ഇനി ലഭ്യമാകും. ചിക്കന്‍ ചില്ലി, ബിരിയാണി എന്നിവയും ഇനി മെനുവില്‍ ചേര്‍ക്കും. ജയിലില്‍ പപ്പടനിര്മ്മാണവും ആരംഭിക്കാന്‍ പദ്ധതിയുണ്ട്.
ജയിലധികൃതരുടെ മേല്‍നോട്ടത്തില്‍ തടവുകാര്‍ 'സൂപ്പര്‍' ഷെഫുമാരായിതീര്ന്നു. ഫലപ്രദമായി എങ്ങനെ സമയം വിനിയോഗിക്കാം എന്നതിനോടൊപ്പം സ്വയം തൊഴില്‍ പരിശീലിപ്പിക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications