വി മുരളീധരനെതിരെ കത്ത് ബിജെപിയില്‍ പൊട്ടിത്തെറി
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന ഘടകത്തിലെ ചേരിപ്പോര് പരസ്യമാവുന്നു. സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെതിരേ ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചതോടെ പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുകയാണ്.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണം വരെ വി മുരളീധരനെതിരെയുള്ള കത്തിലുണ്ട്. പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കാന്‍ മുരളീധരന് കഴിയുന്നില്ലെന്നും അദ്ദേഹത്തിന്റെ കീഴില്‍ ശക്തമായ അടിത്തറയുള്ള കേന്ദ്രങ്ങളില്‍ പോലും പാര്‍ട്ടിക്ക് മികവ് ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്നും അടക്കമുള്ള ശക്തമായ വിമര്‍ശനമാണ് കത്തിലുള്ളതെന്നാണ് സൂചന. ഹിന്ദുത്വ നിലപാടില്‍ വെള്ളം ചേര്‍ത്തുവെന്നും വിമര്‍ശനമുണ്ട്. എന്‍എസ്എസിനോടും എസ്ന്‍ഡിപിയോടും അകന്നുവെന്നും വി മുരളീധരന്‍ സംസ്ഥാന നേതൃത്വത്തില്‍ തുടര്‍ന്നാല്‍ പാര്‍ട്ടിക്ക് ഗുരുതരമായ വീഴ്ച സംഭവിക്കുമെന്നും കത്തില്‍ പറയുന്നു.
നാളുകളായി സംസ്ഥാന ഘടകത്തില്‍ നിലനിന്നിരുന്ന പ്രശ്‌നം ഒടുവില്‍ പൊട്ടിത്തെറിയുടെ വക്കില്‍ എത്തിയതോടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ ദേശീയ നേതൃത്വവും തീരുമാനിച്ചിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര നേതൃത്വം കേരളത്തിലേയ്ക്ക് തിരിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.












Click it and Unblock the Notifications