കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷാപ്പേടി മാറ്റാന്‍ ഹോര്‍ലിക്‌സ് വരുന്നു

Google Oneindia Malayalam News

Horlicks
കൊച്ചി: പരീക്ഷാപ്പേടി ഒഴിവാക്കാനും പരീക്ഷാ കാലത്തെ പിരിമുറുക്കം നേരിടുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി ഹോര്‍ലിക്‌സ് എക്‌സാം ടോപ്പര്‍ സ്‌കീം ആരംഭിച്ചു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ അഖിലേന്ത്യാതലത്തില്‍ എക്‌സാം ടോപ്പേഴ്‌സ് പാനല്‍ ഹോര്‍ലിക്‌സ് തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ അടങ്ങുന്നതാണ് ടോപ്പേഴ്‌സ് ടീം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടോപ്പേഴ്‌സിനെ സ്വന്തം വീട്ടില്‍ എത്തിക്കാനും അവരുമായി സംവദിക്കാനും സംശയങ്ങള്‍ ദൂരികരിക്കുവാനും അവസരം ഉണ്ട്. പരീക്ഷാ പ്രശ്‌നങ്ങള്‍ തരണം ചെയ്യാനും മികച്ചരീതിയില്‍ പരീക്ഷ എഴുതാനും മികച്ചവിജയം നേടാനും തയ്യാറെടുക്കുന്നതിനാവശ്യമായ പൊടിക്കൈകള്‍ ടോപ്പേഴ്‌സ് ടീം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.

വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം പരീക്ഷാ സമയം തീര്‍ച്ചയായും ഒരു വെല്ലുവിളി തന്നെയാണെന്ന് ഗ്ലാക്‌സോ സ്മിത്ത്‌ലൈന്‍ ഇന്ത്യ മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയന്ത് സിങ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് പരീക്ഷാ സമ്മര്‍ദ്ദങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ അക്കാദമിക് തലത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള മുന്‍കാല ജേതാക്കളെ ഉള്‍പ്പെടുത്തി ടോപ്പേഴ്‌സ് പാനലിന് രൂപം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പായ്ക്ക് ഹോര്‍ലിക്‌സ് വാങ്ങി അതിലെ രഹസ്യ കോഡ് 58888ലേക്ക് എസ് എം എസ് ചെയ്താല്‍ ടോപ്പേഴ്‌സ് പരിപാടിയില്‍ പങ്കെടുക്കാം. തുടര്‍ന്ന് ചെറിയൊരു ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മുന്‍വര്‍ഷങ്ങളിലെ ഉന്നത പരീക്ഷാ വിജയികള്‍ നിങ്ങളുടെ വീട്ടിലെത്തുകയും വ്യക്തിപരമായ മികച്ച പരിശീലനം ലഭ്യമാക്കുകയും ചെയ്യും. ഫോണിലൂടെ പരീക്ഷാ ടിപ്പുകള്‍, 6000 ടോപ്പേഴ്‌സ് ടി വി സബ് സ്‌ക്രിപ്ഷനുകള്‍ 4000 എച്ച് എല്‍ എക്‌സ് ഹാപേഴ്‌സ് എന്നിവയും സൗജന്യമായി ലഭിക്കും.

51818 ലേക്ക് ടോപ്പര്‍ എന്ന് എസ് എം എസ് ചെയ്ത് ഹോര്‍ലിക്‌സ് ചാപ്റ്റര്‍ നോട്‌സും ഹോര്‍ലിക്‌സ് പ്രിപെയറും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പഠിക്കാനും മനപാഠമാക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായകമാണ്. മത്സരം മാര്‍ച്ച് 15 വരെ തുടരും.

English summary
Complete your exam preparation with carefully selected and created study material by expert Topper faculty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X