കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ ഫ്ളാറ്റ് പ്രളയം,വില്കാനാവാതെ കമ്പനികള്‍

  • By ശിശിര
Google Oneindia Malayalam News

KnightFrank
മുംബൈ: 83,000 ഫല്‍റ്റുകള്‍ മുംബൈയില്‍ വില്‍ക്കാനാവാതെ കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആഗോള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ നൈറ്റ് ഫ്രാങ്ക് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രാജ്യത്തെ ആറു മുന്‍നിര നഗരങ്ങളിലെ പാര്‍പ്പിട വില്‍പ്പന 20 ശതമാനത്തോളം ഇടിഞ്ഞതായും ദില്ലി, മുംബൈ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

റിയല്‍ എസ്‌റ്റേറ്റ് വില കൂടി നില്‍ക്കുന്നതും ഉയര്‍ന്ന പലിശ നിരക്കുകളും മൂലം റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ പ്രോജക്ടുകളുടെ എണ്ണം കുറയ്ക്കുന്നുണ്ട്. വളരെ ജാഗ്രതയോടെയാണ് കമ്പനികള്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. 32,000 ഭവന യൂണിറ്റുകള്‍ മാത്രമാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് വായ്പ കുറഞ്ഞതും സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രോജക്ടുകളുടെ എണ്ണം കുറയാന്‍ കാരണം

2012 ല്‍ മെട്രോപോലിറ്റന്‍ സിറ്റിയായ മുംബൈയില്‍ മാത്രം 62ശതമാനത്തിലധികം പ്രോജക്ടുകള്‍ നിറുത്തിവെച്ചു. ഭവനവായ്പാനിരക്കില്‍ ബാങ്കുകള്‍ കുറവ് വരുത്തിയാല്‍ മാത്രമേ മേഖലയില്‍ ഇനി ഉണര്‍വ് ഉണ്ടാകാന്‍ സാധ്യതയുള്ളൂ. മാര്‍ച്ചിനു മുമ്പ് റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കാന്‍ സാധ്യതയുണ്ട്.

English summary
Around 83,000 residential units or three quarters worth of inventory was unsold at the end of 2012 in Mumbai, the country's most expensive property market, said a Knight Frank India report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X