കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദാചാരപോലിസ് വീണ്ടും, കുടുംബം ആത്മഹത്യ ചെയ്തു

  • By ഷിബു
Google Oneindia Malayalam News

Moral Police
കോഴിക്കോട്: സദാചാര പൊലീസിന്റെ പീഡനത്തില്‍ മകന്‍ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. പന്തീരാങ്കാവ് പാറക്കുളം കൊളക്കാട്ടില്‍ സുബ്രഹ്്മണ്യന്‍ (53), ഭാര്യ സരസ്വതി (43) എന്നിവരാണ് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയ്ക്കാണ് ഇവരെ വീടിന്റെ മുകള്‍ നിലയോട് ചേര്‍ന്നുള്ള മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തലേന്ന് രാത്രിയിലാണ് മരണം സംഭവിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

ഒരുകൂട്ടം ആളുകളുടെ പീഡനത്തെ തുടര്‍ന്ന് ഇവരുടെ മകന്‍ ഷിജിന്‍(27) 2012 ഡിസംബര്‍ 11ന് കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജിലാണ് ആത്മഹത്യ ചെയ്തത്. ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തി ഷിജിനുമായി ചിലര്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ടയിരുന്നു. തുടര്‍ന്നാണ് ഷിജിനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ ഖണ്ടെത്തിയത്. മകന്റെ മരണത്തിലുളള മനോവിഷമത്തിലാണ് മാതാപിതാക്കള്‍ ആത്മഹത്യചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മുറിയല്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.

സദാചാര പൊലീസിന്റെ ഭീഷണിയില്‍ മനംനൊന്താണ് മകന്‍ മരിച്ചതെന്നും മകന്റെ ആത്മഹത്യയ്ക്ക് പിന്നിലുളളവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡി ജി പി, ജില്ലാ കലക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍, സൗത്ത് അസി.കമ്മീഷണര്‍, നല്ലളം സി ഐ തുടങ്ങിയവര്‍ക്കും സുബ്രഹ്മണ്യന്‍ ഡിസംബറില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ നടപടികയൊന്നും പൊലീസ് സ്വീകരിച്ചില്ല. നല്ലളം എസ് ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

English summary
Parents of a victim of moral policing ended life at their residence at Nallalam on Wednesday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X