Get Updates
Get notified of breaking news, exclusive insights, and must-see stories!

കഷ്ടകാലം മാറാന്‍ പിസി ജോര്‍ജ് വീടും മാറി

PC George
തിരുവനന്തപുരം: ദോഷപരിഹാരക്രിയയുടെ ഭാഗമായി ചീഫ് വിപ്പ് പി.സി. ജോര്‍ജും കുടുംബവും പുതിയ വീട്ടിലേക്ക്. ജവഹര്‍നഗറില്‍നിന്ന് കുന്നുകുഴിയില്‍ വാടകവീട്ടിലേക്കാണ് താമസം മാറിയത്. വ്യാഴാഴ്ച രാവിലെ 9.30 ഓടെ അധികമാരെയും അറിയിക്കാതെയാണ് പുതിയ വീട്ടിലേക്ക് മാറിയത്. ഭാര്യയും മകനും മരുമകളും കൂടാതെ പേഴ്‌സനല്‍ സ്റ്റാഫിലെ കുറച്ച് അംഗങ്ങളും മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ.

താമസിക്കുന്ന വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണമാണ് നാവുപിഴയ്ക്കല്‍ ഉള്‍പ്പെടെ കുഴപ്പങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതെന്ന് ജ്യോത്സ്യന്‍ പറഞ്ഞതനുസരിച്ചാണ് പുതിയ വീട് കണ്ടെത്തി മാറിയതത്രെ.

പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറുംമുമ്പ് താമസിച്ചിരുന്ന ജവഹര്‍നഗറിലെ വസതിയാണ് പിന്നീട് പി.സി. ജോര്‍ജ് താമസത്തിനെടുത്തത്. ചീഫ് വിപ്പ് താമസത്തിനെത്തുന്നത് പ്രമാണിച്ച് അന്ന് നാല്‍പത് ലക്ഷത്തോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമെടുത്ത് ഈ വീട് മോടിപിടിപ്പിച്ചിരുന്നു. എന്നാല്‍ അവിടെ താമസിച്ചതുമുതല്‍ ഒന്നിന് പിറകെ മറ്റൊന്നായി പ്രശ്‌നങ്ങള്‍ വന്നുകൊണ്ടേയിരുന്നു. ഈ വീടിന് ഐശ്വര്യം പോരെന്ന്് ജ്യോതിഷി കണ്ടെത്തിയതോടെയാണ് വീടുമാറാന്‍ തീരുമാനിച്ചത്.

ഇതിനിടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരം ആറന്മുള ക്ഷേത്രത്തിലെത്തി മഞ്ഞള്‍കൊണ്ട് തുലാഭാരവും നടത്തിയിരുന്നു. തുടര്‍ന്നാണ് സമയദോഷം മാറാന്‍ വീട് മാറി അടുത്ത പരിഹാരക്രിയ നടത്തിയിരിക്കുന്നത്.

അതേസമയം വാസ്തുവിന്റെ പ്രശ്‌നമുള്ളതിനാലാണു പി.സി. ജോര്‍ജ് വീടു മാറിയതെന്ന വാര്‍ത്ത ശരിയല്ലെന്ന് അദ്ദേഹത്തിന്റെ സ്റ്റാഫ് പറയുന്നു. ഇത്തരം കാര്യങ്ങളിലൊന്നും ജോര്‍ജിനു വിശ്വാസമില്ലത്രേ. 46,000 രൂപ വാടക നല്‍കേണ്ടതിനാലാണ് 30,000ല്‍ താഴെ വാടകയുള്ള വീട്ടിലേക്കു മാറിയതെന്നും അവര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+