ധര്‍മരാജന്‍ അറസ്റ്റില്‍

കോട്ടയത്തുനിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പൊന്‍കുന്നം എസ്‌ഐ രാജ്കുമാര്‍, അയര്‍ക്കുന്നം എസ്‌ഐ വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ കുറെ ദിവസങ്ങളായി കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന് സൂര്യനെല്ലി കേസില്‍ പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്ന ഉടനെ പോലിസ് ധര്‍മരാജനുവേണ്ടി വലവിരിച്ചിരുന്നു. ഏഴുവര്‍ഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ മരിച്ചുപോയിട്ടുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
1996ലാണ് പോലിസ് ഇയാളെ ആദ്യം പിടികൂടിയത്. ജാമ്യമെടുത്ത് മുങ്ങിയ ഇയാളെ 2000ല്‍ പോലിസ് വീണ്ടും അറസ്റ്റ് ചെയ്തു. 2002ല്‍ വിചാരണ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി അത് അഞ്ചുവര്‍ഷമാക്കി കുറച്ചു.












Click it and Unblock the Notifications