തണ്ടര്‍ബോള്‍ട്ട് വയനാടന്‍ കാടിനുള്ളിലേക്ക്

തിരുനെല്ലി, കാട്ടിക്കുളം തുടങ്ങിയ പ്രദേശങ്ങളിലാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോരാട്ടത്തിന്റെ പേരിലാണു പോസ്റ്റര്‍. പോരാട്ടം പ്രവര്‍ത്തകര്‍ക്കെതിരേ തിരുനെല്ലി പൊലീസ് കേസെടുത്തു.
അതേസമയം മുത്തങ്ങ വെടിവയ്പ്പിന്റേയും നക്സല്‍ വര്‍ഗീസ് കൊലപാതകത്തിന്റേയും വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അതിര്‍ത്തികളിലെ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാനുള്ള പദ്ധതിയില്‍ വര്‍ഷങ്ങളായി അതിര്‍ത്തി മേഖലയില്‍ ഒളിവിലുള്ള മലയാളി ദന്പതികള്‍ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മാവോവാദി മുന്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും ദക്ഷിണ മേഖലാ കമ്മിറ്റിയംഗവുമായ രൂപേഷ് (പ്രവീണ്‍), ഭാര്യ പി.എ ഷൈന എന്നിവരാണ് സംശയമുനയിലുള്ളത്. ഇവര്‍ പുതുതായി രൂപീകരിച്ച പശ്ചിമഘട്ട സ്പെഷല്‍ മേഖലാ സമിതിയില്‍പ്പെട്ട നേത്രാവതി ദളത്തിന്റെ ഭാഗമായി ഇരുവരും പ്രവര്‍ത്തിക്കുന്നതായി കര്‍ണാടക മാവോവാദി വിരുദ്ധ സേനയാണ് സംസ്ഥാന പൊലീസിനെ അറിയിച്ചത്. മാവോവാദി കേന്ദ്രനേതൃത്വത്തിന്റെ ആവശ്യപ്രകാരം മാസങ്ങളായി കേരളകര്‍ണാടക അതിര്‍ത്തി മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് ഇരുവരും.
അതിനിടെ മാവോവാദികളെ തേടി വയനാട്ടിലെ തിരുനെല്ലി വനത്തില്‍ പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘം തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് നാല്പതംഗ സംഘം തിരുനെല്ലി വനത്തില്‍ പ്രവേശിച്ചത്.
വഴികാട്ടിയായി രണ്ട് ഫോറസ്റ്റ് ഗാര്‍ഡുമാരും രണ്ട് ആദിവാസി വാച്ചര്‍മാരുമുണ്ട്. ഗറില ആക്രമണം നേരിടാനുള്ള അത്യാധുനിക സംവിധാനങ്ങളോടെയാണ് സംഘം കാടിനുള്ളിലേക്ക് നീങ്ങിയിരിക്കുന്നത്. നാല്പതോളം കമാന്‍ഡോകള്‍ തിരുനെല്ലി പൊലീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷനുകളില്‍ മാവോയിസ്റ്റ് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്. പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്ത് പ്രത്യേക പൊലീസ് സംഘത്തെ വിന്യസിച്ചു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications