കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തണ്ടര്‍ബോള്‍ട്ട് വയനാടന്‍ കാടിനുള്ളിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Maoists
സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലയില്‍ മാവോവാദി അനുകൂല പോസ്റ്ററുകള്‍. മാവോവാദി പ്രവര്‍ത്തകരെ സഹായിക്കണമെന്നു പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. നക്‌സല്‍ വര്‍ഗീസിന്റെ ചരമദിനമാണ് ഈ മാസം 18. ഇതോടനുബന്ധിച്ചു നടക്കുന്ന മാവോവാദി പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം. ഇവര്‍ക്കു വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും പോസ്റ്ററില്‍ ആഹ്വാനം ചെയ്തിരിക്കുന്നു.

തിരുനെല്ലി, കാട്ടിക്കുളം തുടങ്ങിയ പ്രദേശങ്ങളിലാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോരാട്ടത്തിന്റെ പേരിലാണു പോസ്റ്റര്‍. പോരാട്ടം പ്രവര്‍ത്തകര്‍ക്കെതിരേ തിരുനെല്ലി പൊലീസ് കേസെടുത്തു.

അതേസമയം മുത്തങ്ങ വെടിവയ്പ്പിന്റേയും നക്‌സല്‍ വര്‍ഗീസ് കൊലപാതകത്തിന്റേയും വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അതിര്‍ത്തികളിലെ പൊലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കാനുള്ള പദ്ധതിയില്‍ വര്‍ഷങ്ങളായി അതിര്‍ത്തി മേഖലയില്‍ ഒളിവിലുള്ള മലയാളി ദന്പതികള്‍ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മാവോവാദി മുന്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും ദക്ഷിണ മേഖലാ കമ്മിറ്റിയംഗവുമായ രൂപേഷ് (പ്രവീണ്‍), ഭാര്യ പി.എ ഷൈന എന്നിവരാണ് സംശയമുനയിലുള്ളത്. ഇവര്‍ പുതുതായി രൂപീകരിച്ച പശ്ചിമഘട്ട സ്‌പെഷല്‍ മേഖലാ സമിതിയില്‍പ്പെട്ട നേത്രാവതി ദളത്തിന്റെ ഭാഗമായി ഇരുവരും പ്രവര്‍ത്തിക്കുന്നതായി കര്‍ണാടക മാവോവാദി വിരുദ്ധ സേനയാണ് സംസ്ഥാന പൊലീസിനെ അറിയിച്ചത്. മാവോവാദി കേന്ദ്രനേതൃത്വത്തിന്റെ ആവശ്യപ്രകാരം മാസങ്ങളായി കേരളകര്‍ണാടക അതിര്‍ത്തി മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് ഇരുവരും.

അതിനിടെ മാവോവാദികളെ തേടി വയനാട്ടിലെ തിരുനെല്ലി വനത്തില്‍ പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘം തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് നാല്‍പതംഗ സംഘം തിരുനെല്ലി വനത്തില്‍ പ്രവേശിച്ചത്.

വഴികാട്ടിയായി രണ്ട് ഫോറസ്റ്റ് ഗാര്‍ഡുമാരും രണ്ട് ആദിവാസി വാച്ചര്‍മാരുമുണ്ട്. ഗറില ആക്രമണം നേരിടാനുള്ള അത്യാധുനിക സംവിധാനങ്ങളോടെയാണ് സംഘം കാടിനുള്ളിലേക്ക് നീങ്ങിയിരിക്കുന്നത്. നാല്‍പതോളം കമാന്‍ഡോകള്‍ തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ആറ് പൊലീസ് സ്‌റ്റേഷനുകളില്‍ മാവോയിസ്റ്റ് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്. പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്ത് പ്രത്യേക പൊലീസ് സംഘത്തെ വിന്യസിച്ചു.

English summary
The special task force, Thunder Bolt, trained in jungle operations, arrived in Wayanad late on Wednesday and anti-Maoist combing operations were set to begin in the forests on Thursday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X