കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോശം പരാമര്‍ശം വയലാര്‍ രവി മാപ്പുചോദിച്ചു

  • By Ajith Babu
Google Oneindia Malayalam News

Vayalar Ravi
ദില്ലി: മാധ്യമപ്രവര്‍ത്തകയോട് മോശം രീതിയില്‍ സംസാരിച്ചതില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഖേദം പ്രകടിപ്പിച്ചു. സൂര്യനെല്ലികേസിലെ പ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിനുശേഷം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് കോണ്‍ഗ്രസ്സിന്റെ പിന്തുണയുണ്ടോ എന്ന് ചോദിച്ച 'മാതൃഭൂമി ന്യൂസ്' വനിത റിപ്പോര്‍ട്ടറോടാണ് വയലാര്‍ രവി മോശമായി സംസാരിച്ചത്.

'കുര്യനോട് എന്താണ് വ്യക്തി വിരോധം? മുന്‍കാല അനുഭവം വല്ലതുമുണ്ടോ?' എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. 'പറഞ്ഞതില്‍ ഞാന്‍ ക്ഷമചോദിക്കുന്നു. ആ മാധ്യമപ്രവര്‍ത്തക ജോലിചെയ്യുന്ന ടി.വി. ചാനലിനോട് എന്റെ ഖേദം അറിയിച്ചിട്ടുണ്ട്' അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകയെ വിളിച്ച് മാപ്പുപറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.

തന്നെ തെറ്റിദ്ധരിയ്ക്കുകയായിരുന്നുവെന്നും പത്രക്കാരോട് തമാശ പറയാറുണ്ടെന്നും നേരത്തെ വയലാര്‍ രവി പറഞ്ഞിരുന്നു. പ്രത്യേകിച്ചൊന്നും ഉദ്ദേശിച്ചില്ല. എല്ലാവരും അത് തമാശയായിട്ടാണ് എടുത്തത്'' അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ദേശീയമാധ്യമങ്ങളും ബിജെപിയും ഇത് വിവാദമാക്കിയതോടെ മാപ്പുപറയാന്‍ വയലാര്‍ രവി നിര്‍ബന്ധിതനാവുകയായിരുന്നു.

English summary
Union Minister of Overseas Indian Affairs and senior Congress leader Vayalar Ravi sparked a furore with his sexist remarks against a woman journalist,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X