കേരളത്തില്‍ പെട്രോളിന് 71 രൂപയിലധികം

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് കമ്പനികളുടെ തീരുമാനം. ബ്രെന്റ് ക്രൂഡിന് ഇപ്പോള്‍ 118 ഡോളറോളം വിലയുണ്ട്. 2010 ജൂണിലാണ് സര്‍ക്കാര്‍ പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞത്. അതിനുശേഷം 20ഓളം തവണയാണ് വില വര്‍ധിപ്പിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് ഡീസലിന്റെ വിലനിയന്ത്രണം സര്‍ക്കാര്‍ നീക്കിയത്. ഇതോടെ അന്താരാഷ്ട്രവിലയ്ക്കനുസരിച്ച് ഉത്പന്നങ്ങളുടെ വിലനിര്‍ണയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് ലഭിച്ചു. 2015ഓടെ ഡീസലിന്റെ സബ്‌സിഡി പരിപൂര്‍ണമായും ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം ഒരു നിശ്ചിതതുക വര്‍ധിപ്പിച്ചുകൊണ്ട് സബ്‌സിഡി ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് സര്‍ക്കാര്‍ പരിപാടി.
വിലവര്‍ധന അവശ്യസാധനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാക്കും. എണ്ണവിലവര്‍ധന അംഗീകരിക്കാനാവില്ലെന്നും എത്രയും വേഗം കുറയ്ക്കണമെന്നും ബിജെപിയടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ വില(പെട്രോള്‍-ഡീസല്‍): മലപ്പുറം 71.53 -51.10, കോഴിക്കോട് 71.32 -50.91 , വയനാട് 71.81 -51.27, കണ്ണൂര്‍ 71.22-50.80, മാഹി 66.88- 49.53












Click it and Unblock the Notifications