അനൂപിനെ പിന്‍വലിക്കാന്‍ അധികാരമുണ്ട്:ജോണിനെല്ലൂര്‍

ഗണേഷ്‌കുമാര്‍ പ്രശ്‌നം 21 ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിലെ ഒരു പാര്‍ട്ടിയെന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ഒരു സീറ്റിന് ആവശ്യപ്പെടും.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവയ്ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ പോലും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്നില്ല.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങള്‍ കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. വിലനിര്‍ണ്ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും കെഎസ്ആര്‍ടിസിക്കു പഴയതുപോലെ ഡീസല്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications