കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനൂപിനെ പിന്‍വലിക്കാന്‍ അധികാരമുണ്ട്:ജോണിനെല്ലൂര്‍

Google Oneindia Malayalam News

Johny Nellur
കോഴിക്കോട്: കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ എന്ന നിലയില്‍ മന്ത്രി അനൂപ് ജേക്കബിനെ പിന്‍വലിക്കാന്‍ തനിക്ക് അധികാരമുണ്ടെന്ന് ജോണി നെല്ലൂര്‍. മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് കാട്ടി കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സംബന്ധിച്ച് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം എല്‍ എമാരും മന്ത്രിമാരും പാര്‍ട്ടിക്ക് വിധേയരായി പ്രവര്‍ത്തിക്കണം. ഒരാളെ എംഎല്‍എയും മന്ത്രിയുമാക്കുന്നത് പാര്‍ട്ടിയാണ്. ആ മന്ത്രിയെ പിന്‍വലിക്കാനുള്ള അവകാശം പാര്‍ട്ടിക്കുണ്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

ഗണേഷ്‌കുമാര്‍ പ്രശ്‌നം 21 ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിലെ ഒരു പാര്‍ട്ടിയെന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ഒരു സീറ്റിന് ആവശ്യപ്പെടും.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവയ്ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ പോലും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്നില്ല.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങള്‍ കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. വിലനിര്‍ണ്ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും കെഎസ്ആര്‍ടിസിക്കു പഴയതുപോലെ ഡീസല്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
If party wish we can withdraw Anoop Jacob from minister post, Says Kerala Congress (J) Chairman Johny Nellur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X