റേഷനരിയില്‍ വീണ്ടും രാസവളം

അരിയുടെ നിറവ്യത്യാസം കണ്ട് ചില വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് രാസവളത്തിന്റേതെന്ന് സംശയിക്കുന്ന വെള്ളത്തരികള്‍ കണ്ടെത്തിയത്. ഇവരില്‍ പലരും അരി റേഷന്‍ കടയില്‍ തന്നെ തിരിച്ചേല്‍പ്പിച്ച് മാറ്റി വാങ്ങി. ചിലര്‍ ശ്രദ്ധിക്കാതെ അരി പാകം ചെയ്ത് കഴിക്കുകയും ചെയ്തു. അഞ്ച് കിലോ അരിയില്‍ അഞ്ഞൂറ് ഗ്രാം രാസവളം കണ്ടെത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ സമീപനം ഉണ്ടായതായും പരാതി ഉയര്‍ന്നിട്ടുണ്ട്. വിവരമറിയിച്ചിട്ടും റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. അരിയില്‍ കലര്‍ന്നത് രാസവളമാണെന്ന സംശയം പറഞ്ഞിട്ടുപോലും അരി മാറ്റിവെക്കാന്‍ മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നും നിര്‍ദ്ദേശമുണ്ടായത്.
ചേലേരിയിലെ ഗോഡൗണില്‍ നിന്നാണ് റേഷന്‍ കടയിലേക്ക് അരി വാങ്ങിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എത്തി അരിയുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു.












Click it and Unblock the Notifications