തിരുവനന്തപുരം: ഇന്ധനവിലവര്‍ദ്ധന കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രൂക്ഷമാക്കിയതായി റിപ്പോര്‍ട്ട്. കോര്‍പ്പറേഷന് ഡീസല്‍ സബ്‌സിഡി ലഭിക്കാത്തതിനാല്‍ 45 പൈസയുടെ വര്‍ധനവ് ഫലത്തില്‍ ഒരു രൂപ 80 പൈസയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാതെ വലയുന്ന കെഎസ്ആര്‍ടിസിയ്ക്ക് പ്രതിമാസം 2.43 കോടി രൂപയുടെ അധികചെലവാണ് ഉണ്ടാകുന്നത്. വരാനിരിക്കുന്ന മാസങ്ങളിലും ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് എണ്ണക്കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ച നടപടിയില്‍ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇന്ധന വിലവര്‍ദ്ധനവ് നിത്യോപയോഗ വസ്തുക്കളുടെ വിലവര്‍ദ്ധനവിനിടയാക്കും. ഭക്ഷ്യധാന്യങ്ങള്‍, രാസവളം, പാചകവാതകം, മരുന്നുകള്‍ എന്നിവയ്‌ക്കെല്ലാം അടിക്കടിയുണ്ടായ വിലവര്‍ദ്ധനവ് മൂലം ജനജീവിതം ദുസ്സഹമായ അവസരത്തില്‍ അവരുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്.
വന്‍കിട സ്വകാര്യ എണ്ണക്കമ്പനികളുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണം. 2010 ജൂണില്‍ പെട്രോള്‍ വില നിയന്ത്രണം നീക്കം ചെയ്തതിന് ശേഷം ഇരുപതാമത്തെ തവണയാണ് ഇപ്പോഴത്തെ വര്‍ദ്ധനവ്.
The decision of the centre allowing public sector oil companies to raise diesel prices will be a blow to the KSRTC which is already facing a grave financial crisis.