കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

48 മണിക്കൂര്‍ ദേശീയ പണിമുടക്ക്

Google Oneindia Malayalam News

കോഴിക്കോട്: വിലക്കയറ്റം തടയുക, തൊഴിലും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുക, പൊതുമേഖലയെ സംരക്ഷിക്കുക, സ്ഥിരം തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലിയും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക, മിനിമം വേതനം 10,000 രൂപയാക്കുക, ബോണസ്-പി എഫ് പരിധി ഉപേക്ഷിക്കുക, ഗ്രാറ്റുവിറ്റി തുക വര്‍ദ്ധിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, ട്രേഡ് യൂണിയന്‍ രജിസ്‌ട്രേഷന്‍ 45 ദിവസത്തിനുള്ളില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 20, 21 തീയതികളില്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി പ്രഖ്യാപിച്ച പണിമുടക്ക് കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിക്കും.

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് വന്‍ വിജയമാക്കാന്‍ ജില്ലാതലങ്ങളില്‍ പ്രചരണ ജാഥകളും കാമ്പയിനുകളും നടക്കുകയാണ് കേരളമെമ്പാടും. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, ബി എം എസ്, എസ് ടി യു, എച്ച് എം എസ്, എന്‍ എല്‍ സി, യു ടി യു സി, എ ഐ യു ടി യു സി, ടി യു സി ഐ, കെ ടി യു സി തുടങ്ങി രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം പണിമുടക്കില്‍ സംയുക്തമായി അണിചേരുകയാണ്. ഇക്കുറി പണിമുടക്കില്‍ പാലും പത്രവും അടക്കം എല്ലാ മേഖലയും സ്തംഭിക്കും.

CITU

പണിമുടക്ക് വന്‍ വിജയമാക്കാന്‍ വലിയ തോതിലുള്ള മുന്നൊരുക്കങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. സംസ്ഥാന തല നേതാക്കള്‍ നേരിട്ടാണ് സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാതല കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍, പഞ്ചായത്ത്-മേഖലാ തല കണ്‍വന്‍ഷനുകള്‍ എന്നിവ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.

ഫെബ്രുവരി അഞ്ചിന് പണിമുടക്കിന്റെ നോട്ടീസ് എല്ലാ വ്യവസായ സ്ഥാപനങ്ങളിലും സംയുക്തമായി നല്‍കിയിട്ടുണ്ട്. പണിമുടക്കിന് മുന്നോടിയായുള്ള വിളംബരജാഥകള്‍ 18ന് തൊഴില്‍ കേന്ദ്രങ്ങളിലും വിവിധ പഞ്ചായത്ത്-മേഖലാ തലങ്ങളിലും സംഘടിപ്പിക്കും. 19ന് എല്ലാ മണ്ഡലത്തിലും പ്രാദേശിക മൈക്ക് പ്രചാരണം നടത്തും. 20, 21 തീയ്യതികളില്‍ പണിമുടക്കുന്ന തൊഴിലാളികള്‍ തൊഴില്‍ കേന്ദ്രങ്ങളില്‍ ഒത്തുചേരും. പണിമുടക്കുന്ന തൊഴിലാളികള്‍ രാവിലേയും വൈകീട്ടും പ്രകടനം നടത്തും.

English summary
CITU all India general secretary and MP Tapan Sen has said the general strike on February 20 and 21 will proclaim the firm determination of the working class to fight against exploitation. It will also affirm the unity among the trade unions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X