ഫേസ്ബുക്കില്‍ ഹാക്കര്‍ ആക്രമണം

ഏത് ഹാക്കര്‍ ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിരന്തരം ആക്രമണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കനത്ത സുരക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നത് അനുഗ്രഹമായി. മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ആക്രമണത്തിന്റെ പിന്നിലുള്ള പ്രേരണ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചൈനയില്‍ നിന്നുള്ള ഹാക്കര്‍മാരായിരിക്കും ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിനു നേരെയാണ് ഏറ്റവും ശക്തമായ ആക്രമണമുണ്ടായത്. 250,000ലധികം അക്കൗണ്ടുകളാണ് അന്ന് ഹാക്ക് ചെയ്യപ്പെട്ടത്. യൂസര്‍ ഡാറ്റകളാണ് ഹാക്കര്‍മാരുടെ ലക്ഷ്യമെന്ന് കരുതുന്നു.
ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ പത്രങ്ങളുടെ പോര്‍ട്ടലുകള്‍ക്കുനേരെയും വ്യാപകമായ ആക്രമണമുണ്ടാകാറുണ്ട്.












Click it and Unblock the Notifications