ഐഐപിഎം വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം

ഐഐപിഎമ്മിനെതിരേയും അതിന്റെ ഡയറക്ടര്‍ അരിന്ദാം ചൗധരിക്കെതിരേയും വാര്‍ത്ത പ്രസിദ്ധീകരിച്ച 73ഓളം വെബ്അഡ്രസ്സുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.
ഗ്വാളിയോര്‍ ജില്ലാ കോടതിയുടെ ഉത്തരവനുസരിച്ചാണ് ഡോട്ട് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിരോധിക്കാനായി നല്‍കിയ അഡ്രസ്സുകളുടെ കൂട്ടത്തില്‍ യൂനിവേഴ്‌സിറ്റ് ഗ്രാന്റ് കമ്മീഷന്റെ(യുജിസി) വിലാസവുമുണ്ടായിരുന്നത് വിവാദം കൊഴിപ്പിച്ചു. ഐഐപിഎം യുജിസിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമല്ലെന്ന കാര്യമാണ് ഡിലിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.
ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചയായിരുന്നു. ഒട്ടുമിക്ക വെബ്‌സൈറ്റുകളും യുആര്‍എല്ലില്‍(വെബ് അഡ്രസ്സില്‍)ചെറിയൊരു മാറ്റം വരുത്തി വാര്‍ത്ത നിലനിര്‍ത്തുകയാണ് ചെയ്തിരിക്കുന്നതെന്ന് കരുതുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശവുമായി ബന്ധപ്പെട്ടാണ് ട്വിറ്റര്‍ ചര്‍ച്ച മുന്നേറിയത്. ഒരു കോഴ്‌സിന് അല്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് യുജിസിയുടെ അംഗീകാരമുണ്ടോയെന്നറിയാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ടെന്നാണ് ഭൂരിഭാഗം പേരും വാദിച്ചത്.












Click it and Unblock the Notifications