സുധാകരന്റെത് വൃത്തികെട്ട പ്രസ്താവന: വിഎസ്

മസ്‌കത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ സൂര്യനെല്ലി പെണ്‍കുട്ടി വേശ്യാവൃത്തി നടത്തിയിരുന്നവാളാണെന്നും പീഡിപ്പിച്ചുവെന്ന് ഇപ്പോള്‍ നാടുനീളെ വിളിച്ചുപറഞ്ഞു നടക്കുന്നത് ശരിയല്ലെന്നുമുള്ള സുധാകരന്റെ പ്രസ്താവനയാണ് വിഎസിന്റെ പരാമര്‍ശത്തിന് ആധാരം.
അഭിമാനബോധമില്ലാതെ ചാനലുകളോട് എല്ലാം വിളിച്ചുപറയുകയാണ് പെണ്‍കുട്ടി ചെയ്തിരിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് വിഎസ് ഈ കേസുമായി നടക്കുന്നത്. ജസ്റ്റീസ് ബസന്ത് പറഞ്ഞതില്‍ യാതൊരു തെറ്റുമില്ല. വസ്തുതാപരമായാണ് അദ്ദേഹം സംസാരിച്ചത്. പിജെ കൂര്യനെ സൂര്യനെല്ലി കേസുമായി ബന്ധപ്പെടുത്തി ചോദിച്ചപ്പോഴാണ് വയലാര്‍ രവി വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്.
പ്രസ്താവനയില്‍ സുധാകരന്‍ മാപ്പ് പറയണമെന്ന് എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണയും ആവശ്യപ്പെട്ടു. ക്രൂരവും നിന്ദ്യവുമായ പ്രസ്താവനയാണ് സുധാകരന്‍ നടത്തിയിട്ടുള്ളത്-സിപിഎം നേതാവ് പികെ ശ്രീമതി കുറ്റപ്പെടുത്തി. പുതിയ സ്ത്രീ സുരക്ഷാ നിയമമനുസരിച്ച് സുധാകരനെതിരേ കേസെടുക്കാന്‍ യുവമോര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications