ഷുക്കൂര്‍ വധം: സാക്ഷിയെ തട്ടികൊണ്ടുപോയി?

വധക്കേസിന്റെ വിചാരണ തിങ്കളാഴ്ച തുടങ്ങുന്ന പശ്ചാത്തലത്തില്‍ സാക്ഷിയെ തട്ടികൊണ്ടുപോയത് ഏറെ നിര്‍ണായകമാണ്. തളിപ്പറമ്പ് സര്‍ സയ്യിദ് ഹൈസ്‌കൂള്‍ പ്യൂണും മുസ്ലീംലീഗ് പ്രവര്‍ത്തകനുമായ അബുവിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയെന്ന് ദേശാഭിമാനിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
പി ജയരാജനും ടിവി രാജേഷും ഷുക്കൂറിനെ കൊലപ്പെടുത്താന്‍ ആശുപത്രിയില്‍ വെച്ച് ഗൂഡാലോചന നടത്തുന്നത് കണ്ടെന്ന് അബുവും സബീറും നല്‍കിയ മൊഴിയാണ് കേസിന്റെ അടിസ്ഥാനം തന്നെ. തളിപ്പറമ്പ് കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ ആ സമയത്ത് രണ്ടു പേരും ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications