പാകിസ്താനില്‍ ബോംബ് സ്‌ഫോടനം, 73 മരണം

റിക്ഷയില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കള്‍ റിമോട്ട് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നുവെന്ന് ക്വറ്റ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ വസിര്‍ ഖാന്‍ അറിയിച്ചു. രണ്ടു മാര്‍ക്കറ്റുകളിലായി 60ഓളം ഷോപ്പുകളാണ് കനത്ത സ്‌ഫോടനത്തില്‍ തകര്‍ന്നടിഞ്ഞത്. ഷിയാ വിശ്വാസികളായ ഹസാരെ വിഭാഗക്കാര്‍ അധികമുള്ള പ്രദേശമാണിത്.
ആറുലക്ഷത്തോളം ഷിയാ വിശ്വാസികളുള്ള ക്വറ്റ നഗരത്തില്‍ സുന്നി തീവ്രവാദസംഘടനയായ ലഷ്‌കറി ജാംഗ്‌വി തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുകയാണ്. ജനുവരി പത്തിനുണ്ടായ രണ്ട് ചാവേര്‍ ആക്രമണത്തില്‍ 92 പേര്‍ കൊല്ലപ്പെടുകയും 121ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ ഷിയാ നേതാക്കള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനം ഉണ്ടായ സ്ഥലത്തേക്കെത്തിയ പോലിസിനെയും മാധ്യമപ്രവര്‍ത്തകരെയും നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പ്രതിഷേധമറിയിച്ചിരുന്നു.












Click it and Unblock the Notifications