ബിജെപി പ്രചാരണത്തിന്റെ ചുക്കാന്‍ മോഡിയ്ക്ക്

തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിലായിരിക്കും മോഡിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. ആകര്‍ഷകമായ ഒരു ഭരണനിര്‍വഹണ സംവിധാനം ജനങ്ങള്‍ക്കു മുന്നില്‍ അവതരിക്കാന്‍ മോഡിക്കും കൂട്ടര്‍ക്കും സാധിക്കുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്ക് ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നുള്ള പച്ചക്കൊടി ഇതിനകം ലഭിച്ചു കഴിഞ്ഞു.
ഭരണത്തിന്റെ പേരില്‍ യുപിഎ സര്‍ക്കാറിനെ കുറ്റം പറയുന്നതിനോടൊപ്പം എങ്ങനെ അഴിമതി രഹിതവും മെച്ചപ്പെട്ടതുമായ ഭരണനിര്‍വഹണം സാധ്യമാകുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും മോഡിയുടെ നേതൃത്വത്തിലുള്ള സംഘം പരിശ്രമിക്കും. ഇതിനായുള്ള മാര്‍ഗ്ഗരേഖ കൂടിയായിരിക്കും അടുത്ത പൊതുതിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക.
നിതിന്‍ഗഡ്കരിയില്‍ നിന്നും അധികാരമേറ്റെടുത്ത രാജ്‌നാഥ് സിങ് മോഡിയുടെ നിര്‍ദ്ദേശങ്ങളോട് ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും പുറത്തുള്ളവരും മോഡിയെ പോലൊരാള്‍ രാജ്യത്തെ നയിക്കണമെന്ന് ചിന്തിക്കുന്നവരാണെന്ന് ബിജെപി അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications