ആയുധവുമായി നാഗാലാന്‍ഡ് ആഭ്യന്തരമന്ത്രി അറസ്റ്റില്‍

കൊഹിമയില്‍ നിന്നും സ്വന്തം മണ്ഡലമായ കൊറിഡാങയിലേക്കുള്ള യാത്രമധ്യെയാണ് പിടിയിലായത്. മന്ത്രിയെ സംസ്ഥാന പോലിസിനു കൈമാറിയിട്ടുണ്ട്.
നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് നേതാവാണ് ഇംചെന്‍. നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന നാഗാലാന്‍ഡിലേക്ക് വന്‍തോതില്‍ പണമൊഴുകുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ ഹെലികോപ്റ്ററില്‍ വിതരണം ചെയ്യാനായി ഒരുക്കിയിരുന്ന ഒരു കോടിയോളം രൂപ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
ഈ മാസം 23നാണ് നാഗാലാന്‍ഡിലെ 60 നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായാണ് അസം റൈഫിള്‍സ് ഭടന്മാരെ സംസ്ഥാനത്ത് വിന്യസിപ്പിച്ചിട്ടുള്ളത്.












Click it and Unblock the Notifications