കേരളം കടം വാങ്ങി ദൈനംദിന ചെലവ് നടത്തുന്നു

76 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 44 എണ്ണം ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കെഎസ്ആര്‍ടിസിയും കെഎസ്ഇബിയുമാണ് വന്‍ നഷ്ടമുണ്ടാക്കുന്ന കമ്പനികള്‍. സ്വകാര്യവത്കരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോക്കം പോയതാണ് കെഎസ്ഇബിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിനെ മൂന്നു കമ്പനികളാക്കി മാറ്റണമെന്ന് നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ 376.89 കോടിയുടെ നഷ്ടമാണ് പ്രതിവര്‍ഷമുണ്ടാകുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കടമെടുത്ത പണം ഉപയോഗിക്കുന്നത് വളരെ കുറവാണ്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് കടമെടുത്ത പണം ഉപയോഗിക്കുന്ന നടപടി ഗുരുതരമായ ഭവിഷ്യത്തുക്കളുണ്ടാക്കും.












Click it and Unblock the Notifications