കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാരെ മര്‍ദ്ദിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

Radhakrishnan
തിരുവനന്തപുരം: നിയമസഭയ്ക്കു മുന്നില്‍ വെച്ച് വനിതാഎംഎല്‍എമാര്‍ക്കെതിരേ ബലപ്രയോഗം നടത്തിയ വനിതാ എസ്‌ഐ കെകെ രമണിയെ സസ്‌പെന്‍ഡ് ചെയ്തു.

സൂര്യനെല്ലി കേസില്‍ കുറ്റാരോപിതനായ പിജെ കൂര്യന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനിടെ വനിതാ എംഎല്‍എമാരായ ബിജിമോള്‍, ഗീതാ ഗോപി എന്നിവരെ പോലിസ് മര്‍ദ്ദിച്ചതായി പരാതിയുയര്‍ന്നിരുന്നു. ആഭ്യന്തരമന്ത്രി തിരുവനഞ്ചൂര്‍ രാധാകൃഷ്ണനാണ് സസ്‌പെന്‍ഷന്‍ തീരുമാനം അറിയിച്ചത്.

എംഎല്‍എമാര്‍ക്കെതിരേ പോലിസ് അതിക്രൂരമായ മര്‍ദ്ദനമാണ് അഴിച്ചുവിട്ടതെന്നാരോപിച്ച് പ്രതിപക്ഷം നിരവധി തവണ നിയമസഭ സ്തംഭിപ്പിച്ചിരുന്നു. ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

എംഎല്‍എമാര്‍ നല്‍കിയ പരാതിയില്‍ മര്‍ദ്ദിച്ച പോലിസുകാരുടെ പേരില്ലെന്ന കാരണത്താല്‍ നടപടിയെടുക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

English summary
Home Minister Thiruvanchoor Radhakrishnan told the assembly that woman sub inspector K K Remani has been suspended for manhandling Left Front women MLAs while on duty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X