കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി മുരളീധരന്‍ ബിജെപി പ്രസിഡന്റായി തുടരും

Google Oneindia Malayalam News

 V Muraleedharan
ദില്ലി: ബിജെപി സംസ്ഥാന പ്രസിഡന്റായി വി മുരളീധരന്‍ തുടരും. ഇത് രണ്ടാം തവണയാണ് മുരളീധരന്‍ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിങ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കി കഴിഞ്ഞു.

സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെയും നിരവധി ജില്ലാ പ്രസിഡന്റുമാരുടെയും എതിര്‍പ്പിനെ അവഗണിച്ചാണ് ഈ തീരുമാനം. പാര്‍ട്ടിയില്‍ ഐക്യം കാത്തുസൂക്ഷിക്കാന്‍ മുരളീധരന് കഴിയുന്നില്ലെന്ന ആരോപണമാണ് എതിര്‍വിഭാഗം ഉയര്‍ത്തികാട്ടിയത്.

എംടി രമേഷ്, എ എന്‍ രാധാകൃഷ്ണന്‍, പികെ കൃഷ്ണദാസ്, പിഎസ് ശ്രീധരന്‍പിള്ള തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മുരളീധരനെ വീണ്ടും പ്രസിഡന്റാക്കുന്നതിനോട് വിയോജിപ്പുള്ളവരാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ദേശീയ സെക്രട്ടറി വി മുരളീധര റാവുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. കേന്ദ്ര നേതാക്കളില്‍ ഭൂരിഭാഗം പേരും ഇതു ശരിവെച്ചതോടെ രാജ്‌നാഥ് സിങ് തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു.

English summary
The collective efforts of a group of senior Bharatiya Janata Party (BJP) leaders to thwart the continuation of V. Muraleedharan as State president do not made any impact. Muraleedharan will continue as party chief in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X