കേന്ദ്രകമ്മിറ്റിയില്‍ രണ്ടിലൊന്നറിയാം: വിഎസ്

കേന്ദ്ര കമ്മിറ്റി കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. പ്രതിപക്ഷ നേതൃത്വ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശയില്‍ ഏപ്രിലില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി തീരുമാനമെടുക്കും. യോഗത്തിനു ശേഷം രണ്ടിലൊന്ന് അറിയാം-നിയമസഭാ മീഡിയാ റൂമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാവ്‌ലിന്‍ കേസില്‍ അഴിമതി നടന്നിട്ടുണ്ടെന്നും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് ഇതുമായി ബന്ധമുണ്ടെന്നുമുള്ള പ്രഖ്യാപിത നിലപാടാണ് വിഎസിനുള്ളത്. കേസില്‍ സിബിഐ അന്വേഷണം സാധ്യമാക്കുന്നതിന് വിഎസ് രഹസ്യനീക്കം നടത്തിയെന്ന പി കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും കേന്ദ്രകമ്മിറ്റിയുടെ പരിഗണനയിലെത്തുമെന്നാണ് കരുതുന്നത്.
വിഎസും ദല്ലാള്‍ നന്ദകുമാറും തമ്മില്‍ ബന്ധമുണ്ടെന്നുള്ള ഗുരുതരമായ ആരോപണവും സംസ്ഥാന പാര്‍ട്ടി ഘടകം സ്ഥാപക നേതാക്കളിലൊരാളായ വിഎസിനെതിരേ ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications