കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പണിമുടക്ക്, നഷ്ടം 20000കോടി

  • By Leena Thomas
Google Oneindia Malayalam News

Strike
സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പൊതു പണി മുടക്കില്‍ രാജ്യത്തിന് നഷ്ടപ്പെടുന്നത് ഏകദേശം 15,000 കോടി മുതല്‍ 20,000കോടി രൂപ വരെയായിരിക്കുമെന്ന്‌ ഇന്ത്യന്‍ വാണിജ്യ ലോകം മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ഈ പണിമുടക്ക് ബാധിക്കുമെന്നും അസോചം ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത്ത് ബാന്‍ജി പറഞ്ഞു. രാജ്യം സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോക്കം പോയികൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഈ പണിമുടക്ക് തികച്ചും അനാവശ്യമാണ്. ഈ പണിമുടക്ക് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ 5ശതമാനത്തോളം താഴ്ച രേഖപ്പെടുത്തും. ട്രേഡ് യൂണിയനുകളുടെ ആവശ്യം അംഗീകരിക്കപ്പെടേണ്ടതാണ് പക്ഷേ അതിന് പണിമുടക്ക് മാത്രമേ വഴിയുള്ളൂ എന്നും, രാജ്യത്തെ സാമ്പത്തിക താഴ്ചയിലേക്ക നയിച്ച് ഒരു പണിമുടക്ക് എടുത്തിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു.

48 മണിക്കൂര്‍ പൊതുപണിമുടക്കില്‍ ാജ്യത്തെ എല്ലാ ബാങ്കുകളും പങ്കെടുക്കുന്നുണ്ടന്നെ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യു എഫ് ബി യു)അറിയിച്ചു. രാജ്യത്തെ 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും അണിചേരുമെന്ന് യു എഫ് ബി യു വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഉന്നയിച്ചിട്ടുള്ള 10 ആവശ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ബാങ്കിംഗ് മേഖലയിലെ വിശേഷമായ ആവശ്യങ്ങള്‍ ഉന്നയിച്ചുമുള്ള പണിമുടക്കില്‍ വാച്ച് ആന്റ് വാര്‍ഡ് ജീവനക്കാരും പ്രൊബേഷന്‍ ഓഫീസര്‍മാരുമടക്കം എല്ലാ ജീവനക്കാരും പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

യു എഫ് ബി യു ഘടകയൂണിയനുകള്‍ കൂടാതെ റിസര്‍വ് ബാങ്കിലെ എ ഐ ആര്‍ ബി ഇ എ, എ ഐ ആര്‍ ബി ഡബ്ല്യു എഫ് എന്നിവരും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഐ ഡി ബി ഐ, നബാര്‍ഡ്, യു ടി ഐ, ഇന്‍ഷുറന്‍സ് മേഖലകളിലെ ജീവന്കാരും പണിമുടക്കും. നെറ്റ് ബാങ്കിംഗ്, എടി എം എന്നിവയും സമരത്തില്‍ ഉള്‍പ്പെടുത്തും അതിനാല്‍ ബാങ്കിംഗ് സംബന്ധമായ ആവശ്യങ്ങള്‍ മുന്‍കൂട്ടി ചെയ്തുവെക്കാനും അറിയിച്ചിട്ടുണ്ട്.

ഇത് ജനങ്ങളെ കാര്യമായ തോതില്‍ ബാധിക്കുമെന്നത് തീര്‍ച്ചയാണ്. ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു മേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കനുള്> കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തിനെതിരെയാണ് എ ഐ ബി ഇ എ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ആവശ്യസാധനങ്ങളുടെ വിലകയറ്റം തടയുക, തൊഴില്‍ നിയമങ്ങളുടെ ലംഘനം, തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, എന്നീ ആവശ്യങ്ങള്‍ക്ക് ഉന്നയിച്ചാണ് 11ട്രേഡ് യൂണിയനുകള്‍ രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ച് നാലംഗ മ്ത്രിതല സമിതിയാണ് സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇന്ന് അര്‍ദ്ദരാത്രി മുതല്‍ 48 മണിക്കൂര്‍ പണി മുടക്ക് ആരംഭിക്കുന്നത്.

നാല്‍പ്പത്തെട്ടു മണിക്കൂര്‍ പണിമുടക്കുമായി ട്രെയ്ഡ് യൂണിയനുകള്‍ മുന്നോട്ടുപോകുമെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് ജി. സഞ്ജീവ റെഡ്ഡി പറഞ്ഞു. സര്‍ക്കാരില്‍നിന്ന് ഉറച്ച നടപടികള്‍ തങ്ങള്‍ ആവശ്യപ്പെടുന്നതായി സിഐടയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍. ചില ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ പണിമുടക്ക് ഉപേക്ഷിക്കാനാവില്ലെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത. യൂണിയനുകള്‍ ഒറ്റക്കെട്ടായാണ് പണിമുടക്കു തീരുമാനമെടുത്തത്. ഒന്നിച്ചു തന്നെ മുന്നോട്ടു നീങ്ങും സംഘടനാ നേതാക്കള്‍ പറഞ്ഞു. ബിഎംഎസ്, എച്ച്എംഎസ് തുടങ്ങിയ സംഘടനകളും ജീവനക്കാരുടെയും തൊഴിലാളികളുടെയും സ്വതന്ത്ര ഫെഡറേഷനും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്.

English summary
Two-day strike is expected to cause an estimated loss of Rs 15,000 to Rs 20,000 crore to the Indian economy, crippling various sectors such as banking, insurance and transport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X