അഫ്‌സല്‍ഗുരു:55 ഫേസ്ബുക്ക് പേജുകള്‍ ബ്ലോക് ചെയ്യും

പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതിയാണ് തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു. ജമ്മുകാശ്മീരില്‍ ഒരാഴ്ചയായി സസ്‌പെന്‍ഡ് ചെയ്ത ഇന്റര്‍നെറ്റ് സേവനം തിരികെ കൊണ്ടുവരുന്നതിന്റെ മുന്നോടിയായാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് കരുതുന്നു.
അഫ്‌സല്‍ ഗുരുവിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളെയും ഫാന്‍പേജുകളെയും ബ്ലോക് ചെയ്യും. ഒരു കാശ്മീര്‍ ന്യൂസ്‌പോര്‍ട്ടലിന്റെ വെബ്‌പേജും നിരോധിക്കപ്പെട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഏതൊക്കെ പേജുകളാണ് നിരോധിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാന്‍ ഡോട്ട് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
സ്വകാര്യമാനേജ്‌മെന്റ് സ്ഥാപനമായ ഐഐപിഎമ്മിനെ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് 73ഓളം വെബ്‌പേജുകള്‍ ബ്ലോക് ചെയ്യാന്‍ ഡോട്ട് നല്‍കിയ നിര്‍ദ്ദേശം വിവാദമായിരുന്നു. കാരണം ഈ ലിസ്റ്റില്‍ യുജിസിയുടെ വെബ്‌സൈറ്റ് പോലുമുണ്ടായിരുന്നു. ഐഐപിഎമ്മിന് യുജിസിയുടെ അംഗീകാരമില്ലെന്ന കാര്യം പ്രസിദ്ധീകരിച്ചതിനായിരുന്നു ഈ വെബ്‌സൈറ്റ് ഉള്‍പ്പെടുത്തിയത്. ഈ നടപടി ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന വാദം ശക്തമായിരുന്നു.












Click it and Unblock the Notifications