കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘മാജിക് പേന’ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

  • By Super
Google Oneindia Malayalam News

Arrest
ദില്ലി: ചെക്കുകളില്‍ കൃത്രിമംകാട്ടാന്‍ 'മാജിക് പേന' ഉപയോഗിച്ച യുവാവ് അറസ്റ്റില്‍. ദില്ലി അധ്യാപകനഗര്‍ സ്വദേശി രാഹുല്‍ ജയിന്‍ (26) ആണ് പിടിയിലായത്. മായ്ക്കാന്‍പറ്റുന്ന മഷിയുള്ളതാണ് 'മാജിക് പേന'. ഇതുപയോഗിച്ച് ചെക്കില്‍ എഴുതിയ വിവരങ്ങള്‍ മായ്ച്ചാണ് യുവാവ് തട്ടിപ്പ് നടത്തിയത്.

സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ഉപഭോക്താക്കളാണ് തട്ടിപ്പിനിരയായത്. എച്ച്ഡിഎഫ്‌സി ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മൊബൈല്‍ കമ്പനിയുടെ ജീവനക്കാരനെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഫോണ്‍ വരിക്കാരില്‍നിന്ന് വാങ്ങുന്ന ചെക്കുകളില്‍ തിരിമറി നടത്തിയാണ് പണം തട്ടിയത്. യുവാവിനെ വിശ്വാസത്തിലെടുത്ത മൊബൈല്‍ ഫോണ്‍ വരിക്കാര്‍ ഇദ്ദേഹം നല്‍കിയ 'മാജിക് പേന'കൊണ്ടാണ് ചെക്കുകളില്‍ എഴുതിയിരുന്നത്.

ലൈറ്ററടക്കമുള്ള അനുബന്ധ സാമഗ്രികൊണ്ടാണ് ചെക്കിലെ എഴുത്ത് മായ്ക്കുന്നത്. കൂടുതല്‍ തുകക്കൊപ്പം വിവരങ്ങളും മാറ്റി എഴുതി ബാങ്കില്‍ നല്‍കും. ഇത്തരത്തിലൊരു ചെക്കില്‍ സംശയം തോന്നിയ എച്ച്ഡിഎഫ്‌സി അസിസ്റ്റന്റ് മാനേജരുടെ പരാതിപ്രകാരമാണ് ഇയാള്‍ പിടിയിലായത്. പത്തു രൂപയുടെ ചെക്കിലെ തുക മാറ്റി 25000 രൂപ ചേര്‍ത്തതാണ് യുവാവിന് വിനയായത്.

കടബാധ്യത തീര്‍ക്കാനും കാമുകിക്കൊപ്പം ആഡംബര ജീവിതത്തിനുമാണ് യുവാവ് തുക ചെലവഴിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ ഏറെ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടാകാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. തട്ടിപ്പുസാമഗ്രികള്‍ക്കൊപ്പം യുവാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

English summary
Using a 'magic pen' and lighter, RahulJain planned to earn a comfortable living, pay off his debt and even treat his girl friend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X