കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

48 മണിക്കൂര്‍ പണിമുടക്ക് അര്‍ധരാത്രി മുതല്‍

Google Oneindia Malayalam News

ദില്ലി: വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍. സമരം ഒഴിവാക്കുന്നതിനുവേണ്ടി തൊഴിലാളി നേതാക്കളുമായി പ്രതിരോധമന്ത്രി എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം തിങ്കളാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

പണിമുടക്കില്‍ നിന്നും അവശ്യസര്‍വീസുകളെ ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 20,21 തിയ്യതികളില്‍ നടക്കാനിരിക്കുന്ന പിഎസ്സിയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലീവിന്റെ കാര്യത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.

General Strike

അടുത്ത ബന്ധുക്കളുടെ അസുഖം, മരണം, പ്രസവം, പരീക്ഷ തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമേ അവധി നല്‍കുകയുള്ളൂ. ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ ലീവെടുക്കുന്നവരുടെ കാര്യത്തില്‍ സംശയം തോന്നിയാല്‍ മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ആദ്യമായാണ് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. വിലക്കയറ്റം തടയുക, മിനിമം കൂലി പ്രതിമാസം 10000 രൂപയാക്കുക തുടങ്ങിയ പത്തോളം ആവശ്യങ്ങളാണ് തൊഴിലാളിസംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളി യൂനിയന്‍ നേതാക്കളുടെ യോഗം ചൊവ്വാഴ്ച ചേരുന്നുണ്ട്.

English summary
The workers of the country are all set for the two days’ General Strike on February 20–21, 2013 called by the 11 Central Trade Unions for the first time after independence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X